ഒമാനില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം; 17 പേ​രെ ര‍ക്ഷ​പ്പെ​ടു​ത്തി

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബ​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങള്‍ 17 പേ​രെ ര‍ക്ഷ​പ്പെ​ടു​ത്തി.

17 people rescued after fire broke out in an apartment in oman

മ​സ്ക​ത്ത്​: ഒമാനിലെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ലെ ഒരു കെട്ടിടത്തിലെ അ​പ്പാ​ർ​ട്ട്​​മെ​ന്‍റിന് തീ​പി​ടി​ച്ചു. തെ​ക്ക​ൻ അ​ൽ ഹൈ​ൽ ഏ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബ​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങള്‍ 17 പേ​രെ ര‍ക്ഷ​പ്പെ​ടു​ത്തി. തീപിടിത്തം ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. സംഭവത്തില്‍ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. ഹൈ​ഡ്രോ​ളി​ക് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ്​ കെട്ടിടത്തില്‍​ നി​ന്ന്​ ആ​ളു​ക​ളെ പു​റ​ത്തെത്തിച്ചത്. 

Read Also - യുഎഇയിൽ മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ താരം; ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവം

അതേസമയം ഒമാനിലെ ബൗഷര്‍ വിലായത്തില്‍ ഒരു വീടിന് തീപിടിച്ചിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണവിധേയമാക്കി. 

ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ പ്രദേശത്തെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. മസ്കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങളെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 

താമസ, തൊഴില്‍ നിയമലംഘനം; ഒമാനില്‍ 25 പ്രവാസികള്‍ അറസ്റ്റില്‍ 

മ​സ്ക​ത്ത്​: ഒമാനില്‍ വിദേശികളുടെ താമസ, തൊ​ഴി​ൽ നി​യ​മ​ലം​ഘനങ്ങളുമായി ബ​ന്ധ​പ്പെ​ട്ട്​ 25 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, നി​സ്​​വ സ്‌​പെ​ഷ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. തൊ​ഴി​ൽ നി​യ​മ​വും വി​ദേ​ശി​ക​ളു​ടെ താ​മ​സ​നി​യ​മ​വും ലം​ഘി​ച്ച​തി​നാ​ണ്​ ഇ​വ​ർ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. പിടിയിലായവര്‍ക്കെതിരായ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

Latest Videos
Follow Us:
Download App:
  • android
  • ios