യുഎഇയുടെ മധ്യസ്ഥത; 150 റഷ്യന്‍, യുക്രെയ്ന്‍ തടവുകാര്‍ക്ക് മോചനം

രണ്ട് രാജ്യങ്ങളുമായും യുഎഇ പുലര്‍ത്തുന്ന ശക്തമായ ബന്ധം ഉപയോഗപ്പെടുത്തിയാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

150 prisoners from  Russia and Ukraine have been freed through uae mediation

അബുദാബി: യുഎഇയുടെ മധ്യസ്ഥതയില്‍ 150 റഷ്യന്‍, യുക്രെയ്ന്‍ തടവുകാര്‍ക്ക് മോചനം. ഇരു ഭാഗത്ത് നിന്നും ആകെ 150 തടവുകാര്‍ മോചിപ്പിക്കപ്പെട്ടതായി യുഎഇ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. എന്നാല്‍ ഓരോ രാജ്യത്ത് നിന്നും എത്ര പേരാണ് മോചിപ്പിക്കപ്പെട്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല. 

രണ്ട് രാജ്യങ്ങളുമായും യുഎഇ പുലര്‍ത്തുന്ന ശക്തമായ ബന്ധം ഉപയോഗപ്പെടുത്തിയാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ത​ട​വു​കാ​രു​ടെ കൈ​മാ​റ്റം വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ന് യുഎഇ മ​ധ്യ​സ്ഥ​ത​യോ​ട്​ സ​ഹ​ക​രി​ച്ച​തി​ന്​ റ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ന്‍റെ​യും റി​പ്പ​ബ്ലി​ക് ഓ​ഫ് യു​ക്രെ​യ്‌​ന്‍റെ​യും സ​ർ​ക്കാ​റു​ക​ളോ​ട് മ​ന്ത്രാ​ല​യം അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. യു​ക്രെ​യ്നി​ലെ സം​ഘ​ർ​ഷ​ത്തി​ന് സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള തു​ട​ർ ശ്ര​മ​ങ്ങ​ൾ​ക്ക്​ യുഎഇ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ കൂട്ടിച്ചേര്‍ത്തു. 

ഈ വര്‍ഷം റ​ഷ്യ​യും യു​ക്രെ​യ്‌​നും ത​മ്മി​ൽ മൂ​ന്നു​ ത​വ​ണ യു​ദ്ധ​ത്ത​ട​വു​കാ​രു​ടെ കൈ​മാ​റ്റം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ യുഎഇ​യു​ടെ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ വി​ജ​യി​ച്ചി​രു​ന്നു. ഇ​തു​വ​ഴി 600ഓ​ളം പേ​ർ​ക്കാ​ണ്​ മോ​ച​നം സാധ്യമായത്. ജനുവരിയില്‍ 248  തടവുകാര്‍ റഷ്യയിലേക്കും 230 തടവുകാര്‍ യുക്രെയ്നിലേക്കും തിരികെ എത്തിയിരുന്നു. 2022 ഡി​സം​ബ​റി​ൽ യു.എ​സും റ​ഷ്യ​യും ത​മ്മി​ൽ ര​ണ്ട് ത​ട​വു​കാ​രെ വി​ജ​യ​ക​ര​മാ​യി കൈ​മാ​റ്റം ചെ​യ്ത​തി​നും യുഎഇയുടെ മ​ധ്യ​സ്ഥ​ത സ​ഹാ​യി​ച്ചു.

Read Also -  ഒരൊറ്റ ക്ലിക്ക്, മലയാളിയെ തേടിയെത്തിയത് അപൂര്‍വ്വ അംഗീകാരം! 1500ലേറെ ഫോട്ടോകളില്‍ ഭാഗ്യം പതിഞ്ഞ ആ ചിത്രം

യുഎഇയിൽ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. പുതിയ ഇന്ധനവില ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതിയ വില. മെയ് മാസത്തില്‍ ഇത് 3.34 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.02 ദിര്‍ഹമാണ് ജൂണ്‍ മാസത്തിലെ വില.  നിലവില്‍ ഇത് 3.22 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.95 ദിര്‍ഹമാണ് പുതിയ നിരക്ക്. മെയ് മാസത്തില്‍ 3.15 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.88 ദിര്‍ഹമാണ് പുതിയ വില. മെയ് മാസത്തില്‍ 3.07 ദിര്‍ഹമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios