കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് 15 പേർ മരിച്ചു
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 5296 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8249 പേരാണ്. അതിൽ 767 പേരുടെ നില ഗുരുതരമാണ്.
റിയാദ്: കൊവിഡ് ബാധിച്ച് ഇന്ന് 15 പേർ കൂടി സൗദി അറേബ്യയിൽ മരിച്ചു. പുതുതായി 323 പേർക്ക് രോഗം സ്ഥിരീകരിച്ചു. 335 രോഗബാധിതർ കോവിഡ് മുക്തരായി. ആകെ റിപ്പോർട്ട് ചെയ്‍ത 3,44,875 പോസിറ്റീവ് കേസുകളിൽ 3,31,330 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു.
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 5296 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8249 പേരാണ്. അതിൽ 767 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 62. റിയാദ് 41, യാംബു 29, മക്ക 24, ബുറൈദ 14, ഹുഫൂഫ് 11, റിയാദ് അൽഖബ്റ 9, ഉനൈസ 9, ഹാഇൽ 9, ജിദ്ദ 9, ദമ്മാം 6, വാദി ദവാസിർ 5, മുബറസ് 4, അഖീഖ് 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.