ഖത്തറില്‍ 144 വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തു
ലോകകപ്പ് ട്രോഫിയുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്ന ഒരു വെബ്‍സൈറ്റിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു.
ദോഹ: ഖത്തറില്‍ 144 വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തു. രാജ്യത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈംസ് കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റും ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
ലോകകപ്പ് ട്രോഫിയുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്ന ഒരു വെബ്‍സൈറ്റിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. 144 വ്യാജ ട്രോഫികള്‍ പിടിച്ചെടുത്തു. നിയമംഘകര്‍ക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഖത്തറില്‍ ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങളുടെ നടത്തിപ്പിനായി രൂപംകൊടുത്ത നിയമങ്ങളുടെ ലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലോകകപ്പ് സംഘാടനത്തിനുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി ആന്റ് ഡെലിവറിയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ഫിഫയുടെ സഹകരണത്തോടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് പൊതുജനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടു.
100 ദിര്‍ഹത്തിന് യുഎഇയിലേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ; അപേക്ഷ സ്വീകരിച്ച് തുടങ്ങി
അബുദാബി: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനെത്തുന്ന ആരാധകര്‍ക്കു വേണ്ടി യുഎഇ നല്‍കുന്ന പ്രത്യേക മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കായി ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ന് മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ 'ഹയ്യ കാര്‍ഡ്' ഉടമകളെ യുഎഇയിലേക്കും സ്വാഗതം ചെയ്യുന്നുവെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ചൊവ്വാഴ്ച അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഹയ്യാ കാര്‍ഡുള്ള ഫുട്‍ബോള്‍ ആരാധകര്‍ക്ക് ഐ.സി.പി വെബ്‍സൈറ്റ് വഴി യുഎഇ വിസയ്ക്ക് അപേക്ഷ നല്‍കാം. വെബ്‍സൈറ്റില്‍ പബ്ലിക് സര്‍വീസസ് എന്ന വിഭാഗത്തില്‍ 'വിസ ഫോര്‍ ഹയ്യാ കാര്‍ഡ് ഹോള്‍ഡേഴ്സ്' എന്ന മെനു തെരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കാം. തുടര്‍ന്ന് വിവരങ്ങള്‍ നല്‍കുകയും ഫീസ് അടയ്ക്കുകയും വേണം.
Read also: പനി ബാധിച്ച് അവശനിലയിൽ നാട്ടിലേക്ക് കൊണ്ടുപോയ പ്രവാസി ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു