3 വർഷത്തിൽ 80 ലക്ഷം ഫോളോവേഴ്സ് അമ്പരപ്പിച്ച് 14കാരി; കോടിക്കണക്കിന് കാഴ്ചക്കാർ, വൈറലാണ് ഹർനിദിന്‍റെ ഡാൻസ്

സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ഹര്‍നിദ് ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയത്.

14 year old indian girl gained 8 million followers in three years

ദുബൈ: അനായാസമായ ചടുലതയും ആരെയും അതിശയിപ്പിക്കുന്ന കഴിവുമാണ് 14കാരിയായ ഹര്‍നിദ് കൗര്‍ സോധിയെന്ന ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കരുത്ത്. ദുബൈയില്‍ താമസിക്കുന്ന ഹര്‍നിദ് ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയ കയ്യടക്കിയിരിക്കുകയാണ്. വെറും മൂന്ന് വര്‍ഷം കൊണ്ട് 80 ലക്ഷം ഫോളോവേഴ്സാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഹര്‍നിദിനുള്ളത്. 

അതിവേഗ നൃത്തചുവടുകളാണ് ഹര്‍നിദിനെ സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരിയാക്കുന്നത്. ഹര്‍നിദിന്‍റെ റീലുകളും ഷോര്‍ട്സുമെല്ലാം വൈറലാണ്. beatswithharnidh എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ മാത്രം 27 ലക്ഷം ഫോളോവേഴ്സാണ് ഹര്‍നിദിനുള്ളത്. 2021ലാണ് ഹര്‍നിദ് സോഷ്യല്‍ മീഡിയയില്‍ ചുവടുവെച്ചത്. യൂട്യൂബ് ചാനലില്‍ മാത്രം 200 കോടിയിലേറെ കാഴ്ചക്കാരാണ് ഹര്‍നിദിന്‍റെ റീലുകള്‍ക്കും ഷോര്‍ട്സുകള്‍ക്കും ഉള്ളത്. 

Read Also -  പതിനാറായിരം കോടി ഡോളര്‍ ചാരിറ്റിക്ക് നല്‍കി; സൗദി പൗരന് ശതകോടീശ്വര പട്ടം നഷ്ടപ്പെട്ടു

 

Latest Videos
Follow Us:
Download App:
  • android
  • ios