Gulf News | പെഡസ്ട്രിയന്‍ സേഫ്റ്റി ക്യാമ്പയിന്‍ 2021ല്‍ യൂണിയന്‍ കോപിലെ 1,200 ജീവനക്കാര്‍ പങ്കെടുത്തു

പ്രമുഖ സ്ഥാപനങ്ങളും അധികൃതരുമായി സഹകരിച്ച് പ്രാദേശിക ബോധവത്കരണ ക്യാമ്പയിനുകളില്‍ പങ്കെടുക്കുന്നതില്‍ യൂണിയന്‍ കോപ് അതീവ ജാഗ്രത പുലര്‍ത്താറുണ്ടെന്ന് യൂണിയന്‍ കോപിന്റെ മാനവവിഭവ ശേഷി, സ്വദേശിവത്കരണ ഡയറക്ടര്‍ അഹ്മദ് ബിന്‍ കെനൈദ് അല്‍ ഫലസി പറഞ്ഞു.

1200 employees of Union Coop participate in Pedestrian Safety Campaign 2021

ദുബൈ: ദുബൈ പൊലീസിലെ(Dubai Police) ട്രാഫിക് ജനറല്‍ വിഭാഗം സംഘടിപ്പിച്ച പെഡസ്ട്രിയന്‍ സേഫ്റ്റി ക്യാമ്പയിന്‍ 2021ല്‍(pedestrian safety campaign 2021) യൂണിയന്‍ കോപിലെ 1,200 ജീവനക്കാര്‍ പങ്കെടുത്തു. പ്രാദേശികമായി നടത്തുന്ന ബോധവത്കരണ ക്യാമ്പയിനുകളില്‍ പങ്കെടുക്കുക, ജീവനക്കാര്‍ക്കിടയില്‍ നല്ല ഗതാഗത സംസ്‌കാരം ഉറപ്പാക്കുകയും സുരക്ഷിതമായ ഗതാഗത സംസ്‌കാരമുള്ള സമൂഹത്തിന്റെ ഭാഗമാകുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണിത്.

സ്ഥാപനത്തിലെ ജീവനക്കാരെ പഠിപ്പിക്കുന്നതിലൂടെ ഗതാഗത നിയമങ്ങളെ കുറിച്ച് അവബോധമുണര്‍ത്തുന്ന സംസ്‌കാരം വ്യാപിപ്പിക്കുകയാണ് ദുബൈ പൊലീസ് ലക്ഷ്യമാക്കുന്നത്. ഇതിലൂടെ കമ്മ്യൂണിറ്റി പൊലീസിങിന് പിന്തുണ നല്‍കുകയുമാണ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചും അവിടങ്ങളിലെ ജീവനക്കാരെ ഗതാഗത നിയമങ്ങളില്‍ ബോധവത്കരിച്ചും റോഡുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും വാഹനാപകടങ്ങള്‍, പരിക്കുകള്‍, മരണങ്ങള്‍ എന്നിവ കുറയ്ക്കാനുമുള്ള പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.

പ്രമുഖ സ്ഥാപനങ്ങളും അധികൃതരുമായി സഹകരിച്ച് പ്രാദേശിക ബോധവത്കരണ ക്യാമ്പയിനുകളില്‍ പങ്കെടുക്കുന്നതില്‍ യൂണിയന്‍ കോപ് അതീവ ജാഗ്രത പുലര്‍ത്താറുണ്ടെന്ന് യൂണിയന്‍ കോപിന്റെ മാനവവിഭവ ശേഷി, സ്വദേശിവത്കരണ ഡയറക്ടര്‍ അഹ്മദ് ബിന്‍ കെനൈദ് അല്‍ ഫലസി പറഞ്ഞു. പെഡസ്ട്രിയന്‍ സേഫ്റ്റി ക്യാമ്പയിന്‍ 2021ലെ യൂണിയന്‍ കോപിന്റെ പങ്കാളിത്തം, ജീവനക്കാരില്‍ ഗതാഗത സംസ്‌കാരം വളര്‍ത്താനുള്ള സ്ഥിരമായ സമര്‍പ്പണത്തിന്റെ ഭാഗമാണെന്നും കാല്‍നടയാത്രക്കാരുടെ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണിതെന്നും ഇതുവഴി വാഹനാപകടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക പ്രതിബദ്ധത ശക്തമാക്കുകയാണ് ഈ ക്യാമ്പയിനിന്റെ പ്രാധാന്യമെന്നും ഇത് യൂണിയന്‍ കോപിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വിശദമാക്കി. 
 

Latest Videos
Follow Us:
Download App:
  • android
  • ios