കേടായ ഇറച്ചി വിൽപ്പനയ്ക്ക് വെച്ചു, വിവിധ സ്ഥാപനങ്ങളിൽ പരിശോധന; കുവൈത്തിൽ പൂട്ടിയത് 12 കടകൾ

നിയമലംഘനങ്ങള്‍ കണ്ടെത്തിയ 12  വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

12 food establishments shut down in kuwait and seized meat unfit for human consumption

കുവൈത്ത് സിറ്റി: കുവൈത്തിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ മുബാറക്കിയ ഇൻസ്പെക്ഷൻ സെന്‍റര്‍ ക്യാപിറ്റൽ ഗവർണറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വിവിധ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 

കേടായ മാംസം ഉള്‍പ്പെടെ വില്‍പ്പനക്ക് വെച്ചതായി അധികൃതര്‍ കണ്ടെത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 12  വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി. തുടര്‍ച്ചയായി നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അടച്ചുപൂട്ടൽ നടപടികൾ സ്വീകരിച്ചതെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ അലി ഹാഷിം അൽ കന്ദാരി അറിയിച്ചു. 

Read Also -  രഹസ്യ വിവരം, പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം; പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന 7.8 കിലോ മയക്കുമരുന്ന്

മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത കേടായ മാംസമാണ് വില്‍ക്കാന്‍ വെച്ചത്. ഇറച്ചിയുടെ സ്വാഭാവിക നിറം, ആകൃതി, മണം എന്നിവയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. കൂടാതെ, മായം കലർന്ന ഭക്ഷണത്തിന്‍റെ വില്‍പ്പന, സ്രോതസ്സ് രേഖപ്പെടുത്താത്തത്, ന്യട്രീഷനല്‍ വിവരങ്ങള്‍ രേഖപ്പെടുത്താത് എന്നീ നിയമലംഘനങ്ങളും ശരിയായ ലൈസൻസ് ഇല്ലാതെ ഒരു സ്ഥാപനം പ്രവര്‍ത്തിച്ചതായും അധികൃതര്‍ കണ്ടെത്തി. 

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios