ലൗ, ലാന്‍ഡ് ജിഹാദ് അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് അമിത് ഷാ
ലൗ ജിഹാദിനെതിരെ നിയമം നടപ്പാക്കുമെന്ന് അസം സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. അസമിലെ ഭൂമി കൈമാറ്റം തദ്ദേശീയര്‍ക്കുമാത്രമായി പരിമിതപ്പെടുത്തുന്ന നിയമവും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
ഗുവാഹത്തി: ലൗജിഹാദും ലാന്‍ഡ് ജിഹാദും തടയാന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം. അധികാരത്തിലേറിയാല്‍ എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി സ്‌കൂട്ടര്‍ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി. കാംരൂപ് ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ബിജെപിയുടെ പ്രകടനപത്രികയില്‍ നിരവധി കാര്യമുണ്ട്. പക്ഷേ അവയില്‍ ഏറ്റവും വലുത് സര്‍ക്കാര്‍ ലൗ, ലാന്‍ഡ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നതാണ്-അമിത് ഷാ പറഞ്ഞു.
ലൗ ജിഹാദിനെതിരെ നിയമം നടപ്പാക്കുമെന്ന് അസം സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. അസമിലെ ഭൂമി കൈമാറ്റം തദ്ദേശീയര്‍ക്കുമാത്രമായി പരിമിതപ്പെടുത്തുന്ന നിയമവും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. വിഘടനവാദം പൂര്‍ണമായി ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. നാളെയാണ് അസമിലെ ആദ്യഘട്ട വോട്ടിങ്. ഏപ്രില്‍ ആറിന് അവസാനിക്കും. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാറാണ് അസമില്‍ അധികാരത്തിലിരിക്കുന്നത്.