അവസാനവട്ട വോട്ടെടുപ്പിന് ബംഗാൾ ജനത ബൂത്തിൽ; പോസ്റ്റ്പോൾ സർവെ ഫലങ്ങള്‍ രാത്രി 7 മണിയോടെ

  • ബംഗാളിലെ അവസാനവട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും അവസാനിക്കും
  • മൂന്ന് നാൾ കാത്തിരിപ്പിന് ഒടുവിൽ മെയ് രണ്ടിനാണ് വോട്ടെണ്ണൽ
west bengal last phase election today, post poll survey results evening

കൊൽക്കത്ത: പശ്ചിമബംഗാളില്‍ അവസാന വട്ട വോട്ടെടുപ്പ് തുടങ്ങി. എട്ട് ഘട്ടങ്ങളിലായി നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിനാണ് ഇന്ന് തിരശീല വീഴുന്നത്. നാല് ജില്ലകളിലെ മുപ്പത്തിയഞ്ച് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക. കൊല്‍ക്കത്ത നോര്‍ത്തിലെ 7 മണ്ഡലങ്ങളും പോളിംഗ് ബൂത്തിലേക്ക്  പോകും. ബീര്‍ഭൂം, മാള്‍ഡ, മൂര്‍ഷിദാബാദ് എന്നീ ജില്ലകളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് അവസാനരണ്ട് ഘട്ട തെരഞ്ഞെടുപ്പും നടന്നത്. തെരഞ്ഞെടുപ്പ് റാലികൾക്ക് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസ് പരിശ്രമിക്കുമ്പോൾ ബിജെപി അധികാരം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. മൂന്ന് പതിറ്റാണ്ട് സംസ്ഥാനം ഭരിച്ചിരുന്ന ഇടതുപക്ഷമാകട്ടെ കോൺഗ്രസിനൊപ്പം ചേർന്ന് മത്സിരിക്കുന്നതിലൂടെ അധികാരവഴിയിൽ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബംഗാളിലെ അവസാനവട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും അവസാനിക്കും. മൂന്ന് നാൾ കാത്തിരിപ്പിന് ഒടുവിൽ മെയ് രണ്ടിനാണ് വോട്ടെണ്ണൽ. അതേസമയം പോസ്റ്റ്പോൾ സർവെ ഫലങ്ങള്‍ ഇന്ന് രാത്രി 7 മണിയോടെ പുറത്തുവരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌
 

Latest Videos
Follow Us:
Download App:
  • android
  • ios