'കൂടുതൽ സീറ്റും തൃണമൂൽ വിട്ടെത്തിയ നേതാക്കൾക്ക്', ബംഗാൾ ബിജെപിയിൽ കടുത്ത പ്രതിഷേധം
ബിജെപി നേതാക്കളായ മുകുൾ റോയി, അർജുൻ സിങ്, ശിവപ്രകാശ് എന്നിവർക്കെതിരെയും പ്രവർത്തകരുടെ കടുത്ത പ്രതിഷേധം ഉണ്ടായി.
ദില്ലി: സ്ഥാനാർത്ഥിപ്പട്ടികയെ ചൊല്ലി ബംഗാൾ ബിജെപിയിൽ കടുത്ത പ്രതിഷേധം. നിരവധി തൃണമൂൽ നേതാക്കൾക്ക് സീറ്റ് നൽകിയെന്നാരോപിച്ച് ബിജെപി പ്രവർത്തകർ കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ബിജെപി നേതാക്കളായ മുകുൾ റോയി, അർജുൻ സിങ്, ശിവപ്രകാശ് എന്നിവർക്കെതിരെയും പ്രവർത്തകരുടെ കടുത്ത പ്രതിഷേധം ഉണ്ടായി. തൃണമൂൽ വിട്ടെത്തിയ നേതാക്കൾക്ക് ബിജെപി സീറ്റ് നൽകിയതാണ് പ്രവർത്തകരെ ചൊടുപ്പിച്ചത്.
അതേ സമയം. നാമ നിർദേശപത്രികയിൽ കേസുകൾ മറച്ചുവെച്ചു എന്ന ആരോപണത്തിൽ മമത ബാനർജിക്കെതിരെ ബിജെപി പരാതി നൽകി. മമതയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നന്ദിഗ്രാം റിട്ടേണിങ് ഓഫീസർ ക്കാണ് പരാതി നൽകിയത്. പല ബിജെപി ഓഫീസിനും പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചിട്ടുആറു കേസുകൾ നാമനിർദ്ദേശപത്രിക യിൽ നിന്ന് മറച്ചുവെച്ചു എന്നാണ് ബിജെപിയുടെ ആരോപണം