എന്‍ഡിഎ വിട്ട് വിജയ്‍കാന്തും മൂന്നാം മുന്നണിയിലേക്ക്, സഖ്യകാര്യത്തില്‍ നാളെ പ്രഖ്യാപനമെന്ന് കമല്‍
അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് പരാതിപ്പെട്ടാണ് വിജയകാന്ത് എന്‍ഡിഎ വിട്ടത്. 41 സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും 13 സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു നേതൃത്വം.
ചെന്നൈ: വിജയകാന്തിന്‍റെ ഡിഎംഡികെ എന്‍ഡിഎ വിട്ടു. കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയുമായി കൈകോര്‍ക്കാനാണ് നീക്കം. സഖ്യകാര്യത്തില്‍ നാളെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. ശരത്കുമാര്‍, രാധിക ഉള്‍പ്പടെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള ഒരുക്കത്തിലാണ് കമല്‍
അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് പരാതിപ്പെട്ടാണ് വിജയകാന്ത് എന്‍ഡിഎ വിട്ടത്. 41 സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും 13 സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു നേതൃത്വം. 2011ല്‍ പ്രധാന പ്രതിപക്ഷം ആയിരുന്നു ഡിഎംഡികെ. എന്നാല്‍ വിജയകാന്തിന് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതോടെ പാര്‍ട്ടി ക്ഷയിച്ചു. 2016ല്‍ 2.5 ശതമാനം വോട്ട് മാത്രമാണ് നേടിയത്.
പാര്‍ട്ടിക്ക് പഴയ സ്വാധീനമില്ലെന്ന് വാദിച്ചാണ് അണ്ണാഡിഎംകെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നത്. അണ്ണാഡിഎംകെയ്ക്ക് കെട്ടിവച്ച പണം പോലും കിട്ടില്ലെന്നും ഇപിഎസ് നേതൃത്വത്തിന്‍റെ പൂര്‍ണ പതനത്തിനായി പ്രവര്‍ത്തിക്കുമെന്നും ഡിഎംഡികെ നേതാക്കള്‍ വ്യക്തമാക്കി. വിജയകാന്തിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം രംഗത്തെത്തി. ഡിഎംഡികെയുമായുള്ള സഖ്യകാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് കമല്‍ അറിയിച്ചു.