ഒളിംപ്യന്‍ അല്ല പക്ഷെ ഒളിംപിക്സ് വില്ലേജില്‍ കയറി 'ഡേറ്റിംഗ്'; സൂത്രപ്പണിയിങ്ങനെ.!
അനവധി ഒളിംപ്യന്മാര്‍ ഒളിംപിക്സ് വില്ലേജില്‍ ടിന്‍റര്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇയാള്‍ പറയുന്നു. സംഭവം ടിക്ടോക് വീഡിയോ ഹിറ്റായതോടെ പലരും ഈ നമ്പറുമായി ഇറങ്ങി. കെവ്നറിന്‍റെ വീഡിയോയ്ക്ക് താഴെ ടിന്‍റര്‍ തന്നെ വന്ന് കമന്‍റ് ചെയ്തു.
ടോക്കിയോ: ഒളിംപിക്സ് വില്ലേജില്‍ പലപ്പോഴും ഡേറ്റിംഗ് നടക്കാറുണ്ട്. വിവിധ രാജ്യക്കാര്‍ തമ്മില്‍ കാണാനും ഇടപഴകാനും അവസരം വരുമ്പോള്‍ ഇത് സ്വഭാവികം. എന്നാല്‍ ഒളിംപ്യന്മാരുമായി ഡേറ്റിംഗിന് ഒളിംപ്യനോ, സംഘടകനോ, പരിശീലകനോ അല്ലാത്തയാള്‍ക്ക് അവസരം ലഭിച്ചാല്‍ എങ്ങനെയിരിക്കും. വെര്‍ച്വല്‍ ഡേറ്റിംഗിനാണ് കേട്ടോ. അതിനുള്ള തന്ത്രം മെനഞ്ഞ ഒരു വ്യക്തിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കെവ്നര്‍ എന്ന ടിക്ടോക്ക് യൂസറാണ് ഇതിന് ഒരു വഴി കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഇയാള്‍ ഇട്ട വീഡിയോ വൈറലാകുകയും ചെയ്തു. ഡേറ്റിംഗ് ആപ്പായ ടിന്‍ററിന്‍റെ പ്ലസ് സേവനം ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ലൊക്കേഷന്‍ ഇഷ്ടം പോലെ മാറ്റാം. അതിന് ശേഷം നിങ്ങളുടെ ലൊക്കേഷന്‍ ഒളിംപിക്സ് വില്ലേജ് ടോക്കിയോ എന്ന് കൊടുക്കുക. അപ്പോള്‍ ടിന്‍റര്‍ ഉപയോഗിക്കുന്ന ഒളിംപിക്സ് താരങ്ങളെയും മറ്റും നിങ്ങള്‍ക്ക് ലഭിക്കും ഇയാള്‍ പറയുന്നു.
അനവധി ഒളിംപ്യന്മാര്‍ ഒളിംപിക്സ് വില്ലേജില്‍ ടിന്‍റര്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇയാള്‍ പറയുന്നു. സംഭവം ടിക്ടോക് വീഡിയോ ഹിറ്റായതോടെ പലരും ഈ നമ്പറുമായി ഇറങ്ങി. കെവ്നറിന്‍റെ വീഡിയോയ്ക്ക് താഴെ ടിന്‍റര്‍ തന്നെ വന്ന് കമന്‍റ് ചെയ്തു. നിങ്ങള്‍ ഒളിംപിക്സില്‍ പങ്കെടുത്തില്ലെങ്കിലും ഈ ഗെയിമില്‍ നിങ്ങളാണ് വിജയി എന്നായിരുന്ന ട്വിന്‍ററിന്‍റെ കമന്‍റ്. എന്നാല്‍ അതിന് കെവ്നര്‍ നല്‍കിയ മറുപടി ഇങ്ങനെ, ഒളിംപിക്സ് വില്ലേജിലേക്ക് കയറാന്‍ ഈ ഐഡിയ നല്‍കിയ എന്നെയൊഴികെ എല്ലാവരെയും പുറത്താക്കൂ, അവര്‍ എന്‍റെ ഐഡിയ തുലച്ചുവെന്നാണ്.
കാര്യം സത്യമായിരുന്നു കെവ്നര്‍ പറഞ്ഞ ഐഡിയ ഉപയോഗിച്ച് ആയിരങ്ങളാണ് ടിന്‍ററില്‍ ലോക്കേഷന്‍ മാറ്റി ടോക്കിയോ ഒളിംപിക്സ് വില്ലേജില്‍ എത്തി, ഒളിംപ്യന്മാരുടെ സൌഹൃദം തേടിയത്. കുറേപ്പേര്‍ കയറിയതോടെ ആരാണ് ഒളിംപ്യന്‍ എന്നത് കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കെവ്നര്‍ ബസ്ഫീഡിനോട് പറഞ്ഞു. അതേ സമയം കനേഡിയന്‍ നീന്തല്‍ താരവും ഒളിംപിക്സില്‍ മത്സരിക്കുന്നയാളുമായ കത്രീന സവാര്‍ഡ് കെവ്നറിന്‍റെ പോസ്റ്റിന് അടിയില്‍ പ്രതികരിച്ചു. അതിന് ശേഷം കെവ്നര്‍ കത്രീന അടക്കമുള്ള അത്ലറ്റുകളോട് മാപ്പ് പറഞ്ഞു. എന്‍റെ ആശയം ചിലപ്പോള്‍ നിങ്ങള്‍ ആഗ്രഹിച്ച ഡേറ്റിംഗ് മുടക്കി കാണും, അതില്‍ മാപ്പ് പറയുന്നു. ഇയാള്‍ പറഞ്ഞു.
അതേ സമയം ഇതേ രീതി വരുന്ന വിന്‍റര്‍ ഒളിംപിക്സില്‍ പരീക്ഷിക്കാം എന്നാണ് ചിലര്‍ കമന്‍റ് ചെയ്യുന്നത്. എന്തായാലും വിര്‍ച്വലായി എങ്കിലും ഒളിംപിക്സ് വില്ലേജില്‍ കയറാന്‍ പറ്റിയ സന്തോഷത്തിലാണ് ഇവര്‍.
Read More: ബോക്‌സിംഗ് റിംഗില്‍ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ; ഒരു ജയമകലെ പൂജ റാണിക്ക് മെഡലുറപ്പിക്കാം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona