'സഞ്ചരിക്കുന്ന ജ്വല്ലറി'; അഞ്ച് കിലോ സ്വര്‍ണമണിഞ്ഞ് സ്ഥാനാര്‍ത്ഥി
സ്വര്‍ണത്തിനോട് പണ്ടേ ഭ്രമമാണ് ഹരി നാടാര്‍ക്ക്. നാമനിര്‍ദേശ പത്രികയിലെ കണക്കനുസരിച്ച് 4.73 കോടിയുടെ സ്വര്‍ണശേഖരമുണ്ട്. സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഹരി അത് കാര്യമാക്കുന്നില്ല.
ചെന്നൈ: ധരിച്ചിരിക്കുന്ന സ്വര്‍ണം കണ്ടാല്‍ ഉള്ള വോട്ട് പോകുമോ എന്ന പേടി ഹരി നാടാര്‍ക്കില്ല. വോട്ട് പോയാലും കിട്ടിയാലും സ്വര്‍ണം വിട്ടൊരു കളിയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തമിഴ്‌നാട്ടിനെ തെങ്കാശിയില്‍ ആലങ്കുളം മണ്ഡലത്തിലാണ് അഞ്ച് കിലോ സ്വര്‍ണമണിഞ്ഞ് ഹരി നാടാര്‍ എന്ന സ്ഥാനാര്‍ത്ഥി വോട്ടുതേടുന്നത്.
ചങ്ങല കണക്കേയുള്ള മാലയും വളയും മോതിരവുമണിഞ്ഞാണ് ഹരി ഓരോ വോട്ടറെയും സമീപിക്കുന്നത്. സ്വര്‍ണത്തിനോട് പണ്ടേ ഭ്രമമാണ് ഹരി നാടാര്‍ക്ക്. നാമനിര്‍ദേശ പത്രികയിലെ കണക്കനുസരിച്ച് 4.73 കോടിയുടെ സ്വര്‍ണശേഖരമുണ്ട്. സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഹരി അത് കാര്യമാക്കുന്നില്ല. സമൂഹ മാധ്യമങ്ങളിലും ഇയാള്‍ താരമാണ്. പലിശക്ക് പണം നല്‍കിയാണ് ഹരി സ്വര്‍ണം വാങ്ങുന്നത്. സിനിമാ നിര്‍മാതാക്കള്‍ക്കാണ് പ്രധാനമായി പണം കടം നല്‍കുന്നത്. ലാഭത്തിലെ നല്ലൊരു പങ്കും സ്വര്‍ണം വാങ്ങാനായി ചെലവാക്കും.
നാടാര്‍ വിഭാഗത്തിലെ ശക്തരായ പനങ്കാട്ടുപടയുടെ സ്ഥാനാര്‍ത്ഥിയായാണ് ഹരി മത്സരിക്കുന്നത്. കഴിഞ്ഞ നാംഗുനേരി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനം നേടി കരുത്ത് തെളിയിച്ചിരുന്നു.