കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ലാപ്പില്‍ തമിഴ്നാടും; ബംഗാളിൽ മൂന്നാം ഘട്ടം

കേരളത്തിനൊപ്പം കൊട്ടിക്കലാശത്തിനൊരുങ്ങി തമിഴ്നാടും പുതുച്ചേരിയും. ബംഗാളിലെ 31 മണ്ഡലങ്ങളിലും മറ്റന്നാൾ വിധിയെഴുത്ത് നടക്കുകയാണ്

Tamil Nadu ready for last lap election campaign with Kerala Third phase in Bengal

ദില്ലി: കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ലാപ്പില്‍ തമിഴ്നാടും പുതുച്ചേരിയും. ബംഗാളിലെ 31 മണ്ഡലങ്ങളിലും മറ്റന്നാൾ വിധിയെഴുത്ത് നടക്കുകയാണ്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന ബംഗാളിൽ ഇന്ന് പരസ്യപ്രചരണം അവസാനിക്കും. ഏപ്രിൽ ആറിനാണ് ആണ്  മൂന്നാംഘട്ടം. ഹൗറ ഹൂബ്ലി, സൗത്ത്  24 പർഗാനാസ് എന്നിവിടങ്ങളിലെ 31 മണ്ഡലങ്ങളിൽ ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ  തൃണമൂലിനെതിരെ വോട്ടിന് പണം ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. ഇക്കാര്യത്തിൽ കമ്മീഷന് പരാതിയും നൽകിയിരിക്കുകയാണ് ബിജെപി. മൂന്ന് മുതിർന്ന പൊലീസുദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഒരു എസ്പി, ഡി സിപി, ഡെപ്യൂട്ടി എസ്പി എന്നിവരെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മാറ്റാനാണ് നിർദേശം. 

കേരളത്തിനൊപ്പം വിധിയെഴുതുന്ന തമിഴ്നാട്ടിലും പുതുച്ചേരിയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് ഏഴ് മണിവരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പളനിസ്വാമി എടപ്പാടിയിലും ഉപമുഖ്യമന്ത്രി ഒ പനീർസെൽവം തേനിയിലും പ്രചാരണത്തിൽ പങ്കെടുക്കും. 

ഡിഎംകെ അധ്യക്ഷൻ സ്റ്റാലിനും ഉദയനിധിയും ചെന്നൈയിലും , കമൽഹാസൻ കോയമ്പത്തൂരിലും പ്രചാരണം നടത്തും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 234 മണ്ഡലങ്ങളിലും ആറിന്  ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios