തമിഴ്നാട്ടിലും നാളെ വിധിയെഴുത്ത്; ഭരണം തിരിച്ചുപിടിക്കാന്‍ ഡിഎംകെ, ഭരണതുടര്‍ച്ചയ്ക്കായി അണ്ണാഡിഎംകെ
2011ല്‍ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഡിഎംകെ. ദിനകരന്‍റെ വിമത നീക്കങ്ങള്‍ തിരിച്ചടിയാണെങ്കിലും ബിജെപി സഖ്യത്തില്‍ ഭരണതുടര്‍ച്ച ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അണ്ണാഡിഎംകെ.
ചെന്നൈ: കേരളത്തിനൊപ്പം തമിഴ്നാട്ടിലെ 234 ഉം പുതുച്ചേരിയിലെ മുപ്പതും സീറ്റുകൾ നാളെ പോളിങ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണത്തിനിടെ അണ്ണാഡിഎംകെ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്ന് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഫ്ലൈയിങ് സ്ക്വാഡിന്‍റെ പരിശോധനയില്‍ ഇതുവരെ 430 കോടിയുടെ പണവും സ്വര്‍ണ്ണവും പിടിച്ചെടുത്തു.
2011ല്‍ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഡിഎംകെ. ദിനകരന്‍റെ വിമത നീക്കങ്ങള്‍ തിരിച്ചടിയാണെങ്കിലും ബിജെപി സഖ്യത്തില്‍ ഭരണതുടര്‍ച്ച ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അണ്ണാഡിഎംകെ. താരപ്രചാരകരെ തന്നെ രംഗത്തിറക്കിയാണ് എന്‍ഡിഎയുടെ നിശബ്ദ പ്രചാരണം. താരസ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി അത്ഭുതം സൃഷ്ടിക്കുമെന്ന പ്രതീക്ഷയില്‍ 144 മണ്ഡലങ്ങളില്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം മത്സരിക്കുന്നു.
7000 പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചു. ഡിഎംകെ പിന്തുണയില്‍ പുതുച്ചേരിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്‍ആര്‍ കോണ്‍ഗ്രസ് സഖ്യത്തിന് പ്രീപോള്‍ സര്‍വ്വകേളില്‍ മുന്‍തൂക്കം ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് ബിജെപി. എച്ച് വസന്തകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന കന്യാകുമാരിയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടലാണ്.