'ഭാരതമാതാവിന്‍റെ മക്കളെ അന്യരായി മുദ്രകുത്താൻ ശ്രമിക്കണ്ട'; സഞ്ചാരി പ്രയോഗത്തിലടക്കം മമതക്ക് മോദിയുടെ മറുപടി

ഭാരതമാതാവിന്റെ മക്കളെ പുറത്തുനിന്നുള്ളവർ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ മമത ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്തതെന്നും മോദി കുറ്റപ്പെടുത്തി.

Modi says to stop labelling Indians as outsiders

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജിക്കെതിരെ രൂക്ഷഭാഷയിൽ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി. ഇന്ത്യക്കാരെ പുറത്തു നിന്നുള്ളവര്‍ എന്ന് മമത വിശേഷിപ്പിച്ചതായാണ് മോദിയുടെ വിമർശനം. തന്റെ പ്രചാരണ പ്രസം​ഗത്തിൽ ബിജെപി പ്രവർത്തകരെയും തന്നെയും പുറത്തുനിന്നുള്ളവർ എന്നാണ് മമത വിശേഷിപ്പിച്ചതെന്ന് മോദി വിമർശിച്ചു. ഭാരതമാതാവിന്റെ മക്കളെ പുറത്തുനിന്നുള്ളവർ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ മമത ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്തതെന്നും മോദി കുറ്റപ്പെടുത്തി. 

''ചിലപ്പോൾ ദീദി എന്നെ സഞ്ചാരി എന്നു വിളിച്ചു. മറ്റ് ചിലപ്പോൾ പുറത്തുനിന്നുള്ളയാൾ എന്നും. നുഴഞ്ഞു കയറ്റക്കാരെ നിങ്ങൾ സ്വന്തം ആളുകളായി പരി​ഗണിക്കുന്നു. എന്നാൽ ഭാരതമാതാവിന്റെ മക്കളെ പുറത്തുനിന്നുള്ളവർ എന്നും. ദീദി, ജനങ്ങളെ വേർതിരിക്കുന്നതും ഭാരതമാതാവിന്റെ മക്കളെ അന്യരെന്ന് മുദ്രകുത്തി  ഭരണഘടനയെ അപമാനിക്കുന്നതും അവസാനിപ്പിക്കൂ,'' ബം​ഗാളിലെ ഉലുബെരിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മോദി ഇപ്രകാരം പറഞ്ഞത്. 

നന്ദി​ഗ്രാമിൽ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മമത ബാനർജി പരാജയപ്പെടുമെന്നും മോദി കൂട്ടിച്ചേർത്തു. ''ബം​ഗാളിലെ ജനങ്ങൾ തീരുമാനിച്ചു, ദിദി പോകണം, നന്ദി​ഗ്രാമിലെ ജനങ്ങൾ ആ സ്വപ്നം പൂർത്തീകരിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് അവരുടെ ഭാവിയും സ്വത്വവും സംരക്ഷിക്കുന്നതിനായി ഇനിയും കാത്തിരിക്കാൻ കഴിയില്ല. ബം​ഗാളിലെ നവോത്ഥാനത്തിന് അവർ വഴിയൊരുക്കുകയാണ്.'' റാലിയെ അഭിസംബോധന ചെയ്ത മോദി വ്യക്തമാക്കി.  

Latest Videos
Follow Us:
Download App:
  • android
  • ios