തമിഴ്നാട്ടില്‍ താരമണ്ഡലത്തില്‍ കമല്‍ ഹാസല്‍ മുന്നില്‍; ലീഡ് ഉയര്‍ത്തി ഡിഎംകെ

താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമല്‍ ഹാസന്‍ മുന്നിലാണ്.

Kamal Haasan leading in Coimbatore South Tamil Nadu Election Result 2021

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്ന ആദ്യ ഫല സൂചനകളില്‍ ഡിഎംകെ മുന്നേറ്റം തുടരുകയാണ്. 74 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 59 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലുമാണ് മുന്നേറുന്നത്. അതേസമയം താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമല്‍ ഹാസന്‍ മുന്നിലാണ്. 

തമിഴ്നാട്ടിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. എം കെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തില്‍ മുന്നിലാണ്. മകന്‍ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഡിഎംകെ മുന്നണിയാണ് മുന്നേറുന്നത്. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക്  അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ. ഭരണമാറ്റമുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകളുകളും പ്രവചിക്കുന്നത്.  3990 പേരാണ് തമിഴ്നാട്ടില്‍  ജനവിധി തേടുന്നത്.  

Latest Videos
Follow Us:
Download App:
  • android
  • ios