ഇന്ത്യക്ക് മോദിയുടെ പേര് നൽകുന്ന ദിവസം വിദൂരമല്ലെന്ന് മമത ബാനർജി
എന്താണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകളുടെ അവസ്ഥ?, എന്താണ് അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ അവസ്ഥ - മമത ചോദിക്കുന്നു.
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യക്ക് മോദിയുടെ പേര് നൽകുന്ന ദിവസം വിദൂരമല്ലെന്നാണ് കോൽക്കത്തയിൽ വനിതാദിന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ മമത പരിഹസിച്ചത്.
"അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് മോദിയുടെ പേര് നൽകി. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം ചിത്രം വെച്ചു. ബഹിരാകാശത്തേക്ക് ഐഎസ്ആർഒ വഴി സ്വന്തം ചിത്രവും അയച്ചുകഴിഞ്ഞു. ഇനി രാജ്യത്തിന് അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് വരാനിരിക്കുന്നത്'-മമത പറഞ്ഞു.
തെരഞ്ഞെടുപ്പാകുന്ന സമയത്താണ് ബിജെപി നേതാക്കള്‍ നുണകളും മറ്റും പറഞ്ഞ് ബംഗാളിലേക്ക് എത്തുന്നത്. മോദി സ്ത്രീ സുരക്ഷയെക്കുറിച്ച് ക്ലാസ് എടുക്കുന്നു. എന്താണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകളുടെ അവസ്ഥ?, എന്താണ് അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ അവസ്ഥ - മമത ചോദിക്കുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥനങ്ങളിലേക്ക് മോദിയും അമിത് ഷായും തങ്ങളുടെ ശ്രദ്ധ നല്‍കണം. പ്രത്യേകിച്ച് ഗുജറാത്തിലേക്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിവസം രണ്ട് മരണങ്ങളും, നാല് ബലാത്സംഗങ്ങളും നടക്കുന്നുണ്ട്.
ഞാനും ബിജെപിയും തമ്മിലാണ് ബംഗാളിലെ 294 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും മമത ബാനര്‍ജി റാലിയില്‍ പ്രസ്താവിച്ചു. വനിത റാലി കൊല്‍ക്കത്തയിലെ കോളേജ് സ്ക്വയര്‍ എരിയയില്‍ നിന്നും ആരംഭിച്ച് സെന്‍ട്രല്‍ കൊല്‍ക്കത്ത വഴി അഞ്ച് കിലോമീറ്റര്‍ പിന്നിട്ട് ഡോറീന ക്രോസിംഗിലാണ് അവസാനിച്ചത്. ചന്ദ്രിമാ ഭട്ടചാര്യ, മാല റോയി എന്നീ മുതിര്‍ന്ന നേതാക്കള്‍ റാലിക്ക് നേതൃത്വം നല്കി.
പശ്ചിമ ബംഗാളില്‍ മാര്‍ച്ച് 27 മുതല്‍ എട്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2നാണ് വോട്ടെണ്ണല്‍ നടക്കുക.