മമതാ ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്, നടപടി വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ
മുസ്ലീങ്ങളുടെ വോട്ട് വിഭജിച്ചു പോകാതെ നോക്കണം എന്ന മമതയുടെ ഏപ്രിൽ മൂന്നിലെ പരാമർശത്തിന്മേലാണ് നോട്ടീസ്.
ദില്ലി: വർഗീയ പരാമർശം നടത്തി വോട്ട് തേടിയെന്ന പരാതിയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. മുസ്ലീങ്ങളുടെ വോട്ട് വിഭജിച്ചു പോകാതെ നോക്കണം എന്ന മമതയുടെ ഏപ്രിൽ മൂന്നിലെ പരാമർശത്തിന്മേലാണ് നോട്ടീസ്. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി ആണ് മമതയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.