'ഒരേയൊരു വോട്ടാണ്, പാഴാക്കരുത്'; രാഷ്ട്രീയം തുറന്നു പറയുന്ന ഗാനവുമായി ബംഗാളി സിനിമാ താരങ്ങൾ

വ്യാജവാർത്തകൾ, ചില ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണം, 'ഗോ റ്റു പാകിസ്ഥാൻ' മുദ്രാവാക്യം എന്നിവയെയും ഈ പാട്ട് തുറന്നു വിമർശിക്കുന്നുണ്ട്. 

dont waste vote says political song from movie actors in bengal

നിയമസഭാ തെരെഞ്ഞെടുപ്പിനു തൊട്ടു മുമ്പായി, തങ്ങളുടെ നയം വ്യക്തമാക്കുന്ന ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ബംഗാളിലെ സിനിമാതാരങ്ങൾ. കേന്ദ്രം ഭരിക്കുന്ന പാർട്ടി കഴിഞ്ഞ ആറു വർഷങ്ങളിൽ സ്വീകരിച്ച നിലപാടുകളോടുള്ള തുറന്ന പ്രതിഷേധമാണ് ഈ ഗാനം. 'നിജെദേർ മാവ്തെ, നിജെദേർ ഗാൻ' എന്നുതുടങ്ങുന്ന ഈ പാട്ടിന്റെ അർത്ഥം  'ഞങ്ങളുടെ വഴി, ഞങ്ങളുടെ പാട്ട്...' എന്നാണ്. സബ്യസാചി ചക്രബർത്തി, പരംബ്രത ചാറ്റർജി, സുരാംഗന ബന്ദോപാധ്യായ്, രൂപാങ്കർ ബാഗ്‌ച്ചി എന്നിങ്ങനെ ജനപ്രിയ ബംഗാളി സിനിമാതാരങ്ങളുടെ ഒരു നിരതന്നെയുണ്ട് ഈ പാട്ടിൽ.

 

അനിർബൻ ഭട്ടാചാര്യ വരികൾ എഴുതിയ ഈ ഗാനം, ബംഗാളിലെ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്നത് ഉത്തരവാദിത്തത്തോടെ വോട്ടുചെയ്യാനാണ്. സംഘപരിവാറിനെ, വിശിഷ്യാ ആർഎസ്എസ്, ബിജെപി എന്നിവയെ കടന്നാക്രമിക്കുന്ന ഈ ഗാനം "നിങ്ങൾ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. ഞങ്ങൾ പറയുന്നത് ഒരക്ഷരം നിങ്ങൾ കേൾക്കില്ല, ഞങ്ങളുടെ ഹിതം ഞങ്ങൾക്കറിയാം, ഇനി ചെയ്യേണ്ടത് ഞങ്ങൾ ചെയ്തോളാം..." എന്നാണ്  പറയുന്നത്. 

വ്യാജവാർത്തകൾ, ചില ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണം, 'ഗോ റ്റു പാകിസ്ഥാൻ' മുദ്രാവാക്യം എന്നിവയെയും ഈ പാട്ട് തുറന്നു വിമർശിക്കുന്നുണ്ട്. സിറ്റിസൺസ് യുണൈറ്റഡ് എന്ന ബാനറിൽ ആണ് ഈ വീഡിയോ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. എൻആർസി, പൗരത്വ നിയമ ഭേദഗതി എന്നീ കേന്ദ്ര നയങ്ങളോടുള്ള പ്രതിഷേധം പരോക്ഷമായി രേഖപ്പെടുത്തിക്കൊണ്ട് ഈ പാട്ട് പറയുന്നത്, "ഞങ്ങൾ എങ്ങും പോകില്ല, ഈ മണ്ണിൽ തന്നെ കഴിയും..." എന്നാണ്. "നോ വോട്ട് ഫോർ ബിജെപി"എന്ന പേരിൽ സംസ്ഥാനത്ത് നടക്കുന്ന ഒരു മുന്നേറ്റത്തിന്റെ ഭാഗമായികൂടിയാണ് ഈ പാട്ടിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios