മാതൃക പെരുമാറ്റചട്ട ലംഘനം; മമത ബാനർജിക്കെതിരെ ഇലക്ഷൻ കമ്മീഷനിൽ പരാതിപ്പെട്ട് ബിജെപി
മമതയുടെ പ്രസംഗം മാതൃകപെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കിയ ബിജെപി, ജനങ്ങൾക്കിടയിൽ വിദ്വേഷവും കൈക്കൂലിയും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും ആരോപിച്ചു.
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ബിജെപി ഇലക്ഷൻ കമ്മീഷനിൽ പരാതി നൽകി. ബിജെപി റാലിയിൽ പങ്കെടുക്കുന്നവർ പണം വാങ്ങിയിട്ടാണെന്ന് മമത ആരോപിച്ചുവെന്നാണ് പരാതിയുടെ ഉളളടക്കം. കുൽപി ഗ്രാമത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലാണ് മമത ഇപ്രകാരം പറഞ്ഞതെന്നും ബിജെപി വ്യക്തമാക്കി. മമതയുടെ പ്രസംഗം മാതൃകപെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കിയ ബിജെപി, ജനങ്ങൾക്കിടയിൽ വിദ്വേഷവും കൈക്കൂലിയും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും ആരോപിച്ചു.
ബിജെപി റാലിയിൽ പങ്കെടുക്കുന്നതിന് ആളുകൾ പണം വാങ്ങുന്നു എന്ന് നിങ്ങൾ ആരോപിച്ചു. ബംഗാളികൾ ആത്മാഭിമാനമുള്ള ജനങ്ങളാണ്. ഈ പ്രസ്താവനയിലൂടെ നിങ്ങൾ ബംഗാളിലെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. താരകേശ്വറിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി മോദി, മമതയ്ക്ക് മറുപടിയായി പറഞ്ഞു.