Fake News | ദേശീയ ഗുസ്‌തി താരം നിഷ ദഹിയ വെടിയേറ്റ് മരിച്ചെന്ന വാർത്ത വ്യാജം
നിഷ ദഹിയ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്
ദില്ലി: ദേശീയ ഗുസ്‌തി താരം(Wrestler) നിഷ ദഹിയയും(Nisha Dahiya) സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു എന്ന വാര്‍ത്ത വ്യാജം. താൻ സുരക്ഷിതയാണ്. സീനിയര്‍ നാഷണൽ മത്സരത്തിനായി കോട്ടയിലാണ് ഉള്ളതെന്നും ട്വീറ്ററിലെ വീഡിയോ സന്ദേശത്തില്‍ നിഷ വ്യക്തമാക്കി.
നിഷ ദഹിയ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. ഹരിയാനയിലെ സോണിപത്തില്‍ വച്ച് നിഷയ്‌ക്കും കുടുംബത്തിനും നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. നിഷ ദഹിയയും സഹോദരനും കൊല്ലപ്പെട്ടതിന് പുറമെ മാതാവിന് ഗുരുതരമായി പരിക്കേറ്റെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മാതാവിനെ റോത്തക്കിലെ പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നിഷ ദഹിയയുടെയും സഹോദരന്‍റേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സോണിപ്പത്തിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയതായും ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
വെള്ളിയാഴ്‌ച ബെല്‍ഗ്രേഡില്‍ നടന്ന അണ്ടര്‍ 23 ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ 72 കിലോ വിഭാഗത്തില്‍ നിഷ ദഹിയ വെങ്കല മെഡല്‍ നേടിയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദഹിയ ഉള്‍പ്പടെയുള്ള വനിതാ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.
നിഷ ദഹിയയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയെ ഉദ്ധരിച്ച് തെറ്റായി വാർത്ത നൽകിയതില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്ഷമ ചോദിക്കുന്നു.
T20 World Cup | വീണ്ടും ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് പോര്, അംപയര്‍ കുമാര്‍ ധര്‍മ്മസേന; ട്രോളി വസീം ജാഫര്‍