World Games Athlete of the Year : പി ആര്‍ ശ്രീജേഷിന് വോട്ട് ചെയ്യാന്‍ ഇന്നുകൂടി അവസരം
വേള്‍ഡ് ഗെയിംസിന്‍റെ വെബ്‌സൈറ്റിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. വോട്ടിംഗില്‍ നിലവില്‍ ബഹുദൂരം മുന്നിലാണ് ശ്രീജേഷ്.
ദില്ലി: വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദ് ഇയര്‍ പുരസ്‌കാരത്തിനായി (World Games Athlete of the Year) മലയാളി താരം പി ആര്‍ ശ്രീജേഷിന് (PR Sreejesh) വോട്ട് ചെയ്യാന്‍ ഇന്നുകൂടി അവസരം. ജനുവരി 10ന് തുടങ്ങിയ ഓൺലൈന്‍ വോട്ടെടുപ്പ് ഇന്ന് ഇന്ത്യന്‍സമയം വൈകിട്ട് 6ന് അവസാനിക്കും. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയ ശ്രീജേഷ് ടോക്കിയോ ഒളിംപിക്‌സ് ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടുന്നതിൽ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
2020ൽ പുരസ്‌കാരം നേടിയ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാൽ ആണ് ഇതിന് മുന്‍പ് അംഗീകാരം സ്വന്തമാക്കിയ ഇന്ത്യന്‍ താരം. വേള്‍ഡ് ഗെയിംസിന്‍റെ വെബ്‌സൈറ്റിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. വോട്ടിംഗില്‍ നിലവില്‍ ബഹുദൂരം മുന്നിലാണ് ശ്രീജേഷ്.
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ നിര്‍ണായകമായത് ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷിന്‍റെ പ്രകടനമായിരുന്നു. 1980ന് ശേഷം ആദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടിയത്. ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മലയാളി താരം മെഡല്‍ സമ്മാനിക്കുകയായിരുന്നു.
അടുത്ത ലക്ഷ്യം ഹോക്കി ലോകകപ്പ്, പരിശീലകനായും ഉപദേഷ്‌ടാവായും ഭാവിയിൽ കാണാം: പി ആര്‍ ശ്രീജേഷ്