തടഞ്ഞ് വീണിട്ടും എണീറ്റ് ഓടി; നെതര്‍ലന്‍ഡ്‌സ് താരം സിഫാന്‍ ഹസന്‍ 1500 മീറ്റര്‍ ഹീറ്റ്‌സില്‍ ഒന്നാമത്- വീഡിയോ
കെനിയന്‍ അത്ലറ്റ് ജെബിടോക്കുമായി കൂട്ടിയിടിച്ച താരം അവസാനത്തില്‍ നിന്നും ഓടിയെത്തി ഫിനിഷിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.
ടോക്യോ: വനിതകളുടെ 1500 മീറ്റര്‍ ഹീറ്റ്‌സിനിടെ തടഞ്ഞുവീണിട്ടും ഒന്നാം സ്വന്തമാക്കി നെതര്‍ലന്‍ഡ്‌സ് താരം സിഫാന്‍ ഹസന്‍. നാല് മിനിറ്റ് 5.17 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ കടന്നാണ് സെമിയില്‍ പ്രവേശിച്ചത്. കെനിയന്‍ അത്ലറ്റ് ജെബിടോക്കുമായി കൂട്ടിയിടിച്ച താരം അവസാനത്തില്‍ നിന്നും ഓടിയെത്തി ഫിനിഷിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. വീഡിയോ കാണാം.
മൂന്ന് മെഡലുകളാണ് സിഫാന്റെ ലക്ഷ്യം. 1500 കൂടാതെ 5000, 10,000 മീറ്ററിലും താരം മത്സരിക്കുന്നുണ്ട്. 5000 മീറ്റര്‍ ഫൈനല്‍ ഇന്ന് നടക്കും. രണ്ട് തവണ ലോകചാംപ്യന്‍ഷിപ്പ് നേടിയിട്ടുള്ള കെനിയന്‍ താരം ഒബിറിയാണ് പ്രധാന എതിരാളി.
1500, 10000 മീറ്റര്‍ ഫൈനലുകള്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. 2019 ലോക ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററിലും 10,000 മീറ്റര്‍ ഓട്ടത്തിലും സിഫാന്‍ ജയം സ്വന്തമാക്കിയിരുന്നു.