World Athletics Championships 2022 : ലോംഗ്‌ജംപ് ഫൈനൽസിന് യോഗ്യത നേടി മലയാളി താരം എം ശ്രീശങ്കര്‍

പുരുഷന്മാരുടെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്‍ലെയും ഫൈനലിലേക്ക് യോഗ്യത നേടി

World Athletics Championships 2022 M Sreeshankar qualified for Long Jump finals

ഒറിഗോണ്‍: ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ(World Athletics Championships 2022) മലയാളി താരം ശ്രീശങ്കര്‍(M. Sreeshankar) ലോംഗ്‌ജംപ് ഫൈനൽസിന് യോഗ്യത നേടി. 8 മീറ്റര്‍ ചാടിയാണ് ശ്രീശങ്കറിന്‍റെ നേട്ടം. ഫൈനലിൽ എത്തിയ പതിമൂന്ന് പേരിൽ മികച്ച ആറാമത്തെ ദൂരമാണ് ശ്രീശങ്കറിന്‍റേത്. അതേസമയം മറ്റൊരു മലയാളിയായ മുഹമ്മദ് അനീസിനും(Muhammed Anees Yahiya) ജെസ്വിൻ ആൾഡ്രിനും യോഗ്യത നേടാനായില്ല. 

പുരുഷന്മാരുടെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്‍ലെ ഫൈനലിലേക്ക് യോഗ്യത നേടി. മൂന്നാം ഹീറ്റ്സിൽ മൂന്നാമത് ഫിനിഷ് ചെയ്താണ് അവിനാഷ് യോഗ്യത നേടിയത്. 8 മിനിറ്റും 18 സെക്കന്‍റും കൊണ്ടാണ് താരം ഫിനിഷ് ചെയ്തത്. 

World Athletics Championships 2022 : ലോക അത്‍ലറ്റിക്‌സിലെ വേഗരാജാവ് ആരാവും; നാല് താരങ്ങളുമായി അമേരിക്ക

Latest Videos
Follow Us:
Download App:
  • android
  • ios