World Athletics Championships 2022 : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; എം ശ്രീശങ്കറിന് മെഡല്‍ നഷ്‌ടം
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ പുരുഷ താരത്തിന്‍റെ ഏറ്റവും മികച്ച ദൂരം കുറിക്കാന്‍ മലയാളി താരത്തിനായി
ഒറിഗോണ്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍(World Athletics Championships 2022) ഇന്ത്യയുടെ മലയാളി ലോംഗ്‌ജംപ് താരം എം ശ്രീശങ്കറിന്(M. Sreeshankar) മെഡലില്ല. ഫൈനലില്‍ ശ്രീശങ്കര്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്. ആദ്യ ശ്രമത്തില്‍ നേടിയ 7.96 മീറ്ററാണ് ശ്രീശങ്കറിന്‍റെ മികച്ച ദൂരം. പക്ഷേ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ പുരുഷ താരത്തിന്‍റെ ഏറ്റവും മികച്ച ദൂരം കുറിക്കാന്‍ മലയാളി താരത്തിനായി. രണ്ടാം ശ്രമത്തില്‍ 7.89 ദൂരം മാത്രം കണ്ടെത്താന്‍ കഴിഞ്ഞത് താരത്തിന് തിരിച്ചടിയായി.
World Athletics Championships 2022 : ലോംഗ്‌ജംപ് ഫൈനൽസിന് യോഗ്യത നേടി മലയാളി താരം എം ശ്രീശങ്കര്‍