വിംബിള്‍ഡണ്‍: മാരത്തണ്‍ പോരാട്ടം അതിജീവിച്ച് നദാല്‍ സെമിയില്‍

ആദ്യ സെറ്റില്‍ ഫ്രിറ്റ്സിനെ ബ്രേക്ക് നദാല്‍ ബ്രേക്ക് ചെയ്തിരുന്നെങ്കിലും തുടര്‍ച്ചയായി അഞ്ച് ഗെയിം നേടി ഫ്രിറ്റ്സ് 6-3ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും 7-5ന് നദാല്‍ തിരിച്ചടിച്ചു.

Wimbledon : Rafael Nadal and Nick Kyrgios into the semi-final

ലണ്ടന്‍: നാലു മണിക്കൂറും 22 മിനിറ്റും നീണ്ട മാരത്തണ്‍ പോരാട്ടത്തെയും പരിക്കിനെയും അതിജവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ റാഫേല്‍ നദാലും ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസും വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് സെമിയിലെത്തി. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ താരം ടെയ്‌ലര്‍ ഫ്രിറ്റ്സിനെയാണ് നദാല്‍ മറികടന്നത്. സ്കോര്‍-3-6, 7-5, 3-6, 7-5, 7-6 (4).

ആദ്യ സെറ്റില്‍ ഫ്രിറ്റ്സിനെ ബ്രേക്ക് നദാല്‍ ബ്രേക്ക് ചെയ്തിരുന്നെങ്കിലും തുടര്‍ച്ചയായി അഞ്ച് ഗെയിം നേടി ഫ്രിറ്റ്സ് 6-3ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും 7-5ന് നദാല്‍ തിരിച്ചടിച്ചു. എന്നാല്‍ മൂന്നാം സെറ്റ് 6-3ന് നേടി ഫ്രിറ്റ്സ് വീണ്ടും അട്ടിമറി പ്രതീക്ഷ ഉയര്‍ത്തി. നാലാം സെറ്റിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടെങ്കിലും 7-5ന് സെറ്റ് സ്വന്തമാക്കി നദാല്‍ മത്സരം അവസാന സെറ്റിലേക്ക് നീട്ടി.

നിര്‍ണായക അവസാന സെറ്റില്‍ ഫ്രിറ്റ്സിനെ ബ്രേക്ക് ചെയ്ത് മുന്‍തൂക്കം നേടിയെങ്കിലും തൊട്ടുപിന്നാലെ നദാലിനെ ബ്രേക്ക് ചെയ്ത് ഫ്രിറ്റ്സ് കരുത്തുകാട്ടി. ടൈ ബ്രേക്കറിലേക്ക് നീണ്ട അഞ്ചാം സെറ്റില്‍ അസാമാന്യ മികവിലേക്ക് ഉയര്‍ന്ന നദാല്‍ 5-0ന്‍റെ ലീഡെടുത്തു. പിന്നീട് തുടര്‍ച്ചയായി മൂന്ന് പോയന്‍റ് നേടിയെങ്കിലും തുടര്‍ച്ചയായി നാല് പോയന്‍റ് കൂടി നദാല്‍ മാച്ച് പോയന്‍രിലെത്തി. ഒരു പോയന്‍റ് കൂടി ഫ്രിറ്റ്സ് വിജയം വൈകിപ്പിച്ചെങ്കിലും തന്‍റെ സെര്‍വില്‍ നിര്‍ണായക പോയന്‍റും 10-4vd സെറ്റും സ്വന്തമാക്കി നദാല്‍ സെമിയിലെത്തി. സ്കോര്‍-

 നദാല്‍ സെറ്റും മത്സരവും സ്വന്തമാക്കി സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ക്രിസ്റ്റ്യന്‍ ഗാരിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് കിര്‍ഗിയോസിന്‍റെ സെമി പ്രവേശനം. സ്കോര്‍ 6-4, 6-3, 7-6 (5). ഇതാദ്യമായാണ് ലോക റാങ്കിംഗില്‍ 40-ാം സ്ഥാനക്കാരനായ കിര്‍ഗിയോസ് ഗ്രാന്‍സ്ലാം സെമിയിലെത്തുന്നത്. സെമിയില്‍ നദാലാണ് കിര്‍ഗിയോസിന്‍റെ എതിരാളി.

രണ്ടാം സെമിയില്‍ ബ്രിട്ടന്‍റെ കാമറോണ്‍ നോറി ഒന്നാം സീഡായ നൊവാക് ജോക്കോവിച്ചിനെ നേരിടും. നദാലും ജോക്കോവിച്ചും ജയിച്ചാല്‍ വിംബിള്‍ഡണില്‍ വീണ്ടുമൊരു ക്ലാസിക് ഫൈനലിന് അരങ്ങൊരുങ്ങും.

Latest Videos
Follow Us:
Download App:
  • android
  • ios