വിംബിള്‍ഡണ്‍: ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ജോക്കോവിച്ചും ഫെഡററും ഇന്നിറങ്ങും

 ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ ജോകാവിച്ചിന് ചിലെയുടെ ക്രിസ്റ്റ്യന്‍ ഗാരിനാണ് എതിരാളി. മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍, ഇറ്റാലിയന്‍ താരം ലൊറന്‍സോ സൊനേഗോയുമായി ഏറ്റുമുട്ടും.

Wimbledon Quarters final matches starting today

ലണ്ടന്‍: വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് നൊവാക് ജോക്കോവിച്ചും റോജര്‍ ഫെഡററും ഇന്നിറങ്ങും. ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ ജോകാവിച്ചിന് ചിലെയുടെ ക്രിസ്റ്റ്യന്‍ ഗാരിനാണ് എതിരാളി. മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍, ഇറ്റാലിയന്‍ താരം ലൊറന്‍സോ സൊനേഗോയുമായി
ഏറ്റുമുട്ടും. 

രണ്ടാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്‌വദേവ്, നാലാം സീഡ് അലക്‌സാണ്ടര്‍ സ്വരേവ്, ഏഴാം സീഡ് മാതിയോ ബരെറ്റിനി എന്നിവര്‍ക്കും ഇന്ന് മത്സരമുണ്ട്. വനിതകളില്‍ ഒന്നാം സീഡ് ആഷ്‌ലി ബാര്‍ട്ടി, കരോളിന പ്ലിസ്‌കോവ, ഏഞ്ചലിക് കെര്‍ബര്‍ എന്നിവരും ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടിറങ്ങും.

മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് നാളെ മാത്സരമുണ്ട്. നെതര്‍ലന്‍ഡ്‌സിന്റെ ജീന്‍ ജൂലിയന്‍ റോജര്‍- സ്ലൊവേനിയയുടെ ആന്‍ഡ്രിയ ക്ലെപാക് ജോഡിയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളി. 

ക്വാര്‍ട്ടര്‍ മുതല്‍ ഗ്യാലറിയില്‍ മുഴുവന്‍ കാണികളേയും അനുവദിക്കും. നിലവില്‍ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി കാണികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios