വിംബിള്‍ഡണ്‍: വനിതാ സിംഗിള്‍സില്‍ എലേന റിബാകിന-ഓന്‍സ് ജാബ്യൂര്‍ കിരീടപ്പോരാട്ടം

പതിനേഴാം സീഡായ എലേന വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ആദ്യ കസഖ്സ്ഥാന്‍ താരമാണ്. 2019ലെ വിംബിള്‍ഡണ്‍ ചാമ്പ്യനായ ഹാലെപ്പിന് എലേനക്കെതിരെ മികച്ച പോരാട്ടം പോലും പുറത്തെടുക്കാനായില്ല.

Wimbledon Elena Rybakina sets up final against Ons Jabeur

ലണ്ടന്‍: വിംബിള്‍ഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലില്‍ കസാഖ്സ്ഥാന്‍റെ എലേന റിബാകിനയും ടുണീഷ്യയുടെ ഓന്‍സ് ജാബ്യൂറും ഏറ്റുമുട്ടും. ഇന്ന് നടന്ന ആദ്യ സെമിയില്‍ ഓന്‍സ് ജാബ്യൂര്‍ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ ജര്‍മ്മന്‍ താരം താത്യാന മരിയയെ മറികടന്നപ്പോള്‍ രണ്ടാം സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റൊമാനിയയുടെ സിമോണ ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകളില്‍ വീഴ്ത്തി എലേന റിബാകിനയും കിരീടപ്പോരിന് അര്‍ഹത നേടി.

ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകളിലാണ് എലേന മറികടന്നത്. സ്കോര്‍ 6-3, 6-3. പതിനേഴാം സീഡായ എലേന വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ആദ്യ കസഖ്സ്ഥാന്‍ താരമാണ്. 2019ലെ വിംബിള്‍ഡണ്‍ ചാമ്പ്യനായ ഹാലെപ്പിന് എലേനക്കെതിരെ മികച്ച പോരാട്ടം പോലും പുറത്തെടുക്കാനായില്ല. നിര്‍ണായക സമത്ത് ഡബിള്‍ ഫോള്‍ട്ടുകള്‍ വരുത്തിയ ഹാലെപ്പിന് ഒരു തവണ മാത്രമെ എലേനയെ ബ്രേക്ക് ചെയ്യാനായുള്ളു. മറുവശത്ത് ലഭിച്ച ഒമ്പത് അവസരങ്ങളില്‍ നാലിലും എലേന ഹാലെപ്പിനെ ബ്രേക്ക് ചെയ്തു. സ്വന്തം സര്‍വീസില്‍ എലേന എട്ടു ഗെയിമുകള്‍ നേടിയപ്പോള്‍ ഹാലെപ്പിന് അഞ്ചെണ്ണം മാത്രമെ നിലനിര്‍ത്താനായുള്ളു.

താത്യാന മരിയക്കെതിരെ ആദ്യസെമിയില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ്  ഓന്‍സ് ജാബ്യൂര്‍ ജയിച്ചുകയറിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകളിലായിരുന്നു ജാബ്യൂറിന്‍റെ ജയം. സ്കോര്‍ 6-2, 3-6, 6-1. ഹാലെപ്പ് ഫൈനലിലെത്താതെ പുറത്തായതോടെ ഇത്തവണ വിംബിള്‍ഡണില്‍ പുതിയ വനിതാ ചാമ്പ്യനുണ്ടാവുമെന്ന് ഉറപ്പായി. ശനിയാഴ്ചയാണ് വനിതാ സിംഗിള്‍സിലെ കിരീടപ്പോരാട്ടം.

താത്യാന മരിയക്കെതിരെ ആദ്യ സെറ്റ്  അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ഓന്‍സ് ജാബ്യൂറിന് കടുത്ത പോരാട്ടം നേരിടേണ്ടിവന്നു. ജാബ്യൂറിനെ രണ്ട് തവണ ബ്രേക്ക് ചെയ്ത മരിയ 3-6ന് സെറ്റ് സ്വന്തമാക്കി മത്സരം ആവേശകരമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ പുറത്തെടുത്ത മികവ് മൂന്നാം സെറ്റില്‍ രണ്ടാം സെറ്റിലെ മികവ് ആവര്‍ത്തിക്കാന്‍ താത്യാന മരിയക്ക് കഴിഞ്ഞില്ല.

Latest Videos
Follow Us:
Download App:
  • android
  • ios