Wimbledon 2022 : വിംബിൾഡൺ വനിതാ സിംഗിൾസ് ഫൈനൽ; ആര് ജയിച്ചാലും ചരിത്രം

ഗ്രാൻസ്ലാം ഫൈനലിൽ എത്തുന്ന ആദ്യ കസഖിസ്ഥാൻ താരമാണ് ലോക റാങ്കിംഗിൽ ഇരുപത്തിമൂന്നാം റാങ്കുകാരിയായ റബകിന

Wimbledon 2022 Womens single final why Ons Jabeur vs Elena Rybakina clash historical

ലണ്ടന്‍: വിംബിൾഡൺ(Wimbledon 2022) വനിതാ സിംഗിൾസ് ഫൈനലിൽ ആര് ജയിച്ചാലും ചരിത്രം. കിരീടപ്പോരാട്ടത്തിനിറങ്ങുന്ന രണ്ടുപേരും ആദ്യമായാണ് ഫൈനലിൽ എത്തുന്നത്. നാളെ വൈകിട്ട് ആറരയ്ക്കാണ് ഓൻസ് ജാബ്യൂർ-എലേന റബകീന(Ons Jabeur-Elena Rybakina) കലാശപ്പോര്. 

മുപ്പത്തിനാലുകാരി തത്ജാന മരിയയെ മറികടന്നാണ് ടുണിഷ്യൻ താരമായ ഓൻസ് ജാബ്യൂർ കിരീടത്തിനരികിൽ എത്തിയത്. ഗ്രാൻസ്ലാം ഫൈനലിൽ എത്തുന്ന ആദ്യ അറബ് താരമെന്ന റെക്കോർഡും ജാബ്യുറിന് സ്വന്തം. 1960ൽ ഫൈനലിൽ എത്തിയ ദക്ഷിണാഫ്രിക്കയുടെ സാന്ദ്ര റെയ്നോൾഡ്സിന് ശേഷം വിംബിൾഡന്റെ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്ന ആദ്യ ആഫ്രിക്കൻ താരവുമാണ് ജാബ്യൂർ. സെമിയിൽ മരിയക്കെതിരെ 6-2, 3-6, 6-1 എന്ന സ്കോറിനായിരുന്നു ടുണീഷ്യൻ താരത്തിന്റെ ജയം. കസാഖിസ്ഥാൻ താരമായ എലേന റബകീന നേരിട്ടുള്ള സെറ്റുകൾക്കാണ് മുൻ ചാമ്പ്യന്‍ സിമോണ ഹാലപ്പിനെ വീഴ്ത്തിയത്. സ്കോർ 6-3, 6-3. 

ഗ്രാൻസ്ലാം ഫൈനലിൽ എത്തുന്ന ആദ്യ കസഖിസ്ഥാൻ താരമാണ് ലോക റാങ്കിംഗിൽ ഇരുപത്തിമൂന്നാം റാങ്കുകാരിയായ റബകിന. നാളെ വൈകിട്ട് ആറരയ്ക്കാണ് വിംബിൾഡൺ വനിതാ സിംഗിൾസ് ഫൈനൽ തുടങ്ങുക. 

പിന്‍മാറി റാഫേൽ നദാൽ 

അതേസമയം പരിക്കേറ്റ റാഫേൽ നദാൽ വിംബിൾഡൺ സെമി ഫൈനലിൽ നിന്ന് പിൻമാറി. വയറിനേറ്റ പരിക്കിനെ തുടർന്നാണ് പിൻമാറ്റം. ഇതോടെ നിക്ക് കിർഗിയോസ് ഫൈനലിലെത്തി. ക്വാർട്ടർ ഫൈനല്‍ വിജയത്തിന് ശേഷം നടത്തിയ പരിശോധനയിൽ നദാലിന്‍റെ വയറ്റിലെ പേശികളില്‍ 7 മില്ലിമീറ്റര്‍ ആഴമുള്ള മുറിവുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് സെമിക്ക് തൊട്ടുമുൻപ് മുൻ ചാമ്പ്യന്‍റെ പിൻമാറ്റം. രണ്ടാം സെമിയിൽ കാമറോൺ നോറി നിലവിലെ ചാമ്പ്യൻ നൊവാക് ജോകോവിച്ചിനെ നേരിടും. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടങ്ങള്‍ക്ക് ശേഷം രണ്ട് ദിവസത്തെ വിശ്രമം ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് ടോപ് സീഡ് ജോക്കോവിച്ചും ഒന്‍പതാം സീഡ് കാമറോൺ നോറിയും വൈകീട്ട് ആറിനുള്ള ആദ്യ സെമിക്ക് ഇറങ്ങുക.

മലേഷ്യ മാസ്റ്റേഴ്സ്: സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍, കെന്‍റോ മൊമോട്ട പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios