വിംബിള്‍ഡണ്‍: അനായാസം ഇഗ, വിറച്ചു ജയിച്ച് കൊക്കൊ ഗൗഫ്
അതേസമയം, അമേരിക്കയുടെ കൊക്കൊ ഗൗഫ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ വിയര്‍ത്തു ജയിച്ചു. റൊമാനിയയുടെ എലേന ഗബ്രിയേല റൂസിനെതിരെ ആദ്യ സെറ്റ് നഷ്ടമായശേഷം രണ്ട് സെറ്റുകള്‍ നേടിയായിരുന്നു ഗൗഫിന്‍റെ ജയം.
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ പോളണ്ടിന്‍റെ ഇഗാ സ്വിയാതെക് രണ്ടാം റൗണ്ടിലെത്തി. ക്രൊയേഷ്യയുടെ ജാനാ ഫെറ്റിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് ഇംഗയുടെ മുന്നേറ്റം. സ്കോര്‍ 6-0, 6-3. സിംഗിള്‍സ് മത്സരങ്ങളില്‍ ഇഗയുടെ തുടര്‍ച്ചയായ 36-ാം ജയമാണിത്.
അതേസമയം, അമേരിക്കയുടെ കൊക്കൊ ഗൗഫ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ വിയര്‍ത്തു ജയിച്ചു. റൊമാനിയയുടെ എലേന ഗബ്രിയേല റൂസിനെതിരെ ആദ്യ സെറ്റ് നഷ്ടമായശേഷം രണ്ട് സെറ്റുകള്‍ നേടിയായിരുന്നു ഗൗഫിന്‍റെ ജയം. സ്കോര്‍ 2-6, 6-3, 7-5. നാലാം സീഡ് സ്പെയിനിന്‍റെ പൗള ബഡോസ അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കയുടെ ലൂസിയ കിരിക്കോയെ നേരിട്ടുള്ള സെറ്റുകളിലാണ് ബഡോസ വീഴ്ത്തിയത്. സ്കോര്‍ 6-2, 6-1.
വിംബിള്‍ഡണ്‍: ആദ്യ റൗണ്ട് കടന്ന് ജോക്കോവിച്ച്, ഒപ്പം ചരിത്രനേട്ടവും
ബരേറ്റിനി, ദിമിത്രോവ് പിന്‍മാറി
വിംബിൾഡണിൽ കിരീടസാധ്യത കൽപിച്ചിരുന്ന ഇറ്റാലിയൻ താരം മത്തേയോ ബരെറ്റീനി ചാമ്പ്യൻഷിപ്പിൽ നിന്ന് പിൻമാറി. കൊവിഡ് ബാധിതനായതോടെയാണ് ബരെറ്റീനിയുടെ പിൻമാറ്റം. വിംബിൾഡണിന് മുന്നോടിയായുള്ള ക്യൂൻസ് ടൂർണമെന്‍റിൽ കിരീടം നേടിയ ബരെറ്റീനി നിലവിലെ ഫൈനലിസ്റ്റായിരുന്നു.
ഇരുപത്തിയാറുകാരനായ ബരെറ്റീനെയെ തോൽപിച്ചാണ് കഴിഞ്ഞവർഷം ജോകോവിച്ച് കിരീടം നേടിയത്. ചിലെയുടെ ക്രിസ്റ്റ്യൻ ഗാരെന് എതിരെയായിരുന്നു ബരെറ്റീനി ആദ്യ മത്സരം കളിക്കേണ്ടിയിരുന്നത്. ഇറ്റാലിയൻ താരത്തിന്‍രെ പിൻമാറ്റത്തോടെ പകരം സ്വീഡന്‍റെ എലിയാസ് എമെറെ ഉൾപ്പെടുത്തി. ടൂർണമെന്റ് നഷ്ടമാവുന്നതിൽ അതിയായ നിരാശയുണ്ടെന്നും അടുത്ത വർഷം ശക്തമായി തിരിച്ചുവരുമെന്നും ഐസൊലേഷനിലേക്ക് മാറിയ ബരെറ്റീനി പറഞ്ഞു.
മറ്റൊരു പോരാട്ടത്തില്‍ പതിനെട്ടാം സീഡായ ഗ്രിഗോര്‍ ദിമിത്രോവ് അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെതിരെ ആദ്യ സെറ്റ് നേടിയ ശേഷം പരിക്കിനെത്തുടര്‍ന്ന് പിന്‍മാറി. ആദ്യ സെറ്റ് 6-4ന് ദിമിത്രോവ് സ്വന്തമാക്കിയിരുന്നു.