വിംബിൾഡൺ: പുരുഷ സിംഗിൾസ് ഫൈനലിസ്റ്റുകളെ ഇന്നറിയാം; ജോക്കോവിച്ച് കളത്തില്‍

ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഇന്ന് കനേഡിയൻ താരം ഡെനിസ് ഷാപൊവലോവിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കാണ് ജോക്കോയുടെ മത്സരം. 

Wimbledon 2021 Novak Djokovic vs Denis Shapovalov Mens singles Semi Final Updates

ലണ്ടന്‍: വിംബിൾഡൺ ടെന്നിസ് പുരുഷ സിംഗിൾസ് സെമിയില്‍ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഇന്ന് കനേഡിയൻ താരം ഡെനിസ് ഷാപൊവലോവിനെ നേരിടും. മറ്റൊരു സെമിയില്‍ ഏഴാം സീഡ് മാറ്റിയോ ബെരെറ്റിനി 14-ാം സീഡ് ഹ്യൂബർട്ട് ഹുർകാക്‌സുമായി ഏറ്റുമുട്ടും. ബെരെറ്റിനിയുടെ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിക്കും ജോക്കോവിച്ചിന്‍റേത് എട്ട് മണിക്കുമാണ്. 

വനിതാ സിംഗിൾസിൽ അഷ്‍ലി ബാർട്ടി-കരോലിന പ്ലിസ്‌കോവ ഫൈനലാണ് നടക്കുക. ലോക ഒന്നാം നമ്പർ താരമായ അഷ്‍ലി ബാർട്ടി സെമിയിൽ 25-ാം സീഡ് ആഞ്ചലിക് കെർബറെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. സ്‌കോർ: 6-3, 7-6. രണ്ടാം സെമിയിൽ കരോലിന പ്ലിസ്‌കോവ രണ്ടാം സീഡ് അറീന സെബലങ്കയെ തോൽപ്പിച്ചു. സ്‌കോർ: 5-7, 6-4, 6-4. രണ്ട് പേരുടെയും ആദ്യ വിംബിൾഡൺ ഫൈനലാണ് ഇത്.

Wimbledon 2021 Novak Djokovic vs Denis Shapovalov Mens singles Semi Final Updates

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

വിംബിള്‍ഡണ്‍: പ്ലിസ്‌കോവ- ബാര്‍ട്ടി ഫൈനല്‍, സബലെങ്ക പുറത്ത്

ടോക്കിയോ ഒളിമ്പിക്സില്‍ കാണികള്‍ക്ക് പ്രവേശനമില്ല

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios