വിമ്പിൾ‍ഡൺ: ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ; അഞ്ച് സെറ്റ് ത്രില്ലർ അതിജീവിച്ച് കിർ​ഗിയോസ്

മൂന്ന് സെറ്റിലും ആൻഡേഴ്സന്റെ ഓരോ ​ഗെയിം വീത് ബ്രേക്ക് ചെയ്ത ജോക്കോ ഒന്നേകാൽ മണിക്കൂറിൽ മത്സരം സ്വന്തമാക്കി. വിമ്പിൾഡണിൽ ആറാമത്തെയും തുടർച്ചയായ മൂന്നാമത്തെയും കിരീടം തേടിയാണ് ജോക്കോവിച്ച് ഇത്തവണ പൊരുതുന്നത്.

 

Wimbledon 2021: Novak Djokovic reach Round 3, Nick Kyrgios survives

ലണ്ടൻ: ലോക ഒന്നാം നമ്പർ താരവും നിലവിലെ ജേതാവുമായി നൊവാക് ജോക്കോവിച്ച് വിമ്പിൾഡമ്‍ ടെന്നീസ് പുരുഷ വിഭാ​ഗം സിം​ഗിൾസ് മൂന്നാം റൗണ്ടിലെത്തി. ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻ‍ഡേഴ്സണെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നാണ് ജോക്കോയുടെ മുന്നേറ്റം. സ്കോർ 6-3, 6-3, 6-3.

മൂന്ന് സെറ്റിലും ആൻഡേഴ്സന്റെ ഓരോ ​ഗെയിം വീതം ബ്രേക്ക് ചെയ്ത ജോക്കോ ഒന്നേകാൽ മണിക്കൂറിൽ മത്സരം സ്വന്തമാക്കി. വിമ്പിൾഡണിൽ ആറാമത്തെയും തുടർച്ചയായ മൂന്നാമത്തെയും കിരീടം തേടിയാണ് ജോക്കോവിച്ച് ഇത്തവണ പൊരുതുന്നത്.

പുരുഷ വിഭാ​ഗം സിം​ഗിൾസിലെ മറ്റൊരു മത്സരത്തിൽ നിക്ക് കിർ​ഗിയോസ് അഞ്ച് സെറ്റ് പോരാട്ടത്തിൽ യു​ഗോ ഹംബർട്ടിനെ മറികടന്നു. സ്കോർ. 6-4 4-6 3-6 6-1 9-7. വിമ്പിൾഡണിൽ ഒമ്പതാം കിരീടം തേടയിറങ്ങുന്ന റോജർ ഫെഡറർ രണ്ടാം റൗണ്ട് പോരാട്ടത്തിൽ റിച്ചാർഡ് ​ഗാസ്കറ്റിനെയാണ് നേരിടുക.

ആദ്യ റൗണ്ടിൽ മന്നാരിന്നോയുടെ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് ഫെഡറർ രണ്ടാം റൗണ്ടിലെത്തിയത്. രണ്ട് സെറ്റ് നഷ്ടമാക്കി രണ്ട് സെറ്റ് നേടിയ ഫെഡറർക്കെതിരെ പരിക്കുമൂലം അവസാന സെറ്റ് കളിക്കാതെ മന്നാരിന്നോ പിൻമാറുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios