വിംബിള്‍ഡണ്‍: ജോക്കോവിച്ച്, സബലെങ്ക രണ്ടാം റൗണ്ടില്‍

ജോക്കോവിച്ചിന്‍റെ സര്‍വീസ് ഭേദിച്ച് 19കാരനായ ഡ്രാപ്പര്‍ ആദ്യ സെറ്റ് സ്വന്തമാക്കി അട്ടിമറി പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ഫോമിലേക്കുയര്‍ന്ന ജോക്കോ പിന്നീട് അവസരമൊന്നും നല്‍കാതെ അനായാസം മത്സരം സ്വന്തമാക്കി.

Wimbledon 2021: Djokovic beats Draper enters second round

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ബ്രിട്ടന്‍റെ കൗമാര താരം ജാക്ക് ഡ്രാപ്പറുടെ പോരാട്ടവീര്യത്തെ അതിജീവിച്ച് ലോ ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍. ആദ്യ സെറ്റ് നഷ്ടമായശേഷം ശക്തമായി തിരിച്ചടിച്ചാണ് ജോക്കോവിച്ചിന്‍റെ ജയം. സ്കോര്‍.4-6, 6-1, 6-2, 6-2.

19കാരനായ ഡ്രാപ്പര്‍ ജോക്കോവിച്ചിന്‍റെ സര്‍വീസ് ഭേദിച്ച് ആദ്യ സെറ്റ് സ്വന്തമാക്കിയ അട്ടിമറി പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ഫോമിലേക്കുയര്‍ന്ന ജോക്കോ പിന്നീട് അവസരമൊന്നും നല്‍കാതെ അനായാസം മത്സരം സ്വന്തമാക്കി.

വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് ബെലാറസിന്‍റെ ആര്‍ന്യ സബലെങ്കയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. റുമാനിയന്‍ താരം മോണിക്ക നിക്കലെസ്ക്യുവിനെതിരെ നേരിട്ടുള്ള സെറ്റുകളിലായിരുന്നു സബലെങ്കയുടെ ജയം. സ്കോര്‍ 6-1 6-4.

തുടര്‍ച്ചയായി പെയ്ത മഴമൂലം പല മത്സരങ്ങളും വൈകിയാണ് തുടങ്ങിയത്.

 

Latest Videos
Follow Us:
Download App:
  • android
  • ios