വിംബിൾഡണ്‍: ബാര്‍ട്ടിയോ പ്ലിസ്‌കോവയോ; വനിതാ ജേതാവിനെ ഇന്നറിയാം
വിംബിൾഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ വനിതകളുടെ സിംഗിള്‍സില്‍ ഇന്ന് ആവേശ കലാശപ്പോര്
ലണ്ടന്‍: വിംബിൾഡണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് ജേതാവിനെ ഇന്നറിയാം. ലോക ഒന്നാം നമ്പർ താരം ആഷ്‍ലി ബാർട്ടിക്ക് എട്ടാം സീഡ് കരോലിന പ്ലിസ്‌കോവയാണ് എതിരാളി. സെന്‍റര്‍ കോര്‍ട്ടില്‍ വൈകിട്ട് 6.30നാണ് മത്സരം തുടങ്ങുക. രണ്ട് പേരുടെയും ആദ്യ വിംബിൾഡൺ ഫൈനലാണ് ഇത്.
ഫ്രഞ്ച് ഓപ്പൺ മുൻ ജേതാവാണ് ഓസ്‌ട്രേലിയൻ താരമായ ആഷ്‍ലി ബാർട്ടി. ചെക്ക് താരമായ കരോലിന ഇത് മൂന്നാം തവണയാണ് ഗ്രാൻസ്ലാം ഫൈനലിലെത്തുന്നത്.
ഫെഡറർക്കും നദാലിനും ഒപ്പമെത്തുമോ ജോകോ
വിംബിൾഡൺ പുരുഷ സിംഗിൾസിൽ ജോകോവിച്ച്-ബെരെറ്റിനി ഫൈനൽ നാളെ നടക്കും. സെമിയില്‍ കനേഡിയൻ താരം ഡെനിസ് ഷാപൊവലോവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ജോകോവിച്ച് തോൽപ്പിച്ചത്. സ്‌കോർ: 7-6, 7-5, 7-5. കരിയറിലെ 20-ാം ഗ്രാൻസ്ലാം കിരീടമാണ് ജോകോവിച്ചിന്റെ ലക്ഷ്യം. ഫെഡറർ, നദാൽ എന്നിവർക്കും 20 ഗ്രാൻസ്ലാം കിരീടങ്ങളാണ് ഉള്ളത്.
അതേസമയം സെമിയിൽ ഹ്യൂബർട്ട് ഹുർകാക്‌സിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ബെരെറ്റിനി തോൽപ്പിച്ചത്. സ്‌കോർ: 6-3, 6-0, 6-7, 6-4. വിംബിൾഡണിൽ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമാണ് മാറ്റിയോ ബെരെറ്റിനി.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
വിംബിള്‍ഡണ്‍: ഷപോവലോവിനേയും തകര്‍ത്ത് ജോക്കോവിച്ച്; ഫൈനലില്‍ ബരേറ്റിനി എതിരാളി
വിംബിൾഡൺ: ഹർക്കസിനെ വീഴ്ത്തി മാറ്റിയോ ബെരെറ്റിനി ഫൈനലിൽ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
- Ashleigh Barty
- Ashleigh Barty Final
- Ashleigh Barty v Karolina Pliskova
- Barty Wimbledon Final
- Barty v Pliskova Barty v Pliskova Final
- Karolina Pliskova
- Karolina Pliskova Final
- Wimbledon 2021
- Wimbledon 2021 Final
- Wimbledon Women's Final Pliskova Wimbledon Final
- ആഷ്‍ലി ബാർട്ടി
- വിംബിൾഡണ്‍
- വിംബിൾഡണ്‍ 2021
- വിംബിൾഡണ്‍ വനിതാ ഫൈനല്‍
- കരോലിന പ്ലിസ്കോവ