സസ്‌പെന്‍സ് എരിയുന്ന ഒളിംപിക് ദീപം; ടോക്കിയോയില്‍ ആര് തെളിക്കും, സാധ്യതകള്‍
ദീപശിഖ തെളിച്ച പത്തൊൻപതുകാരൻ യോഷിനോരി സകായ് ഏഷ്യ വേദിയായ ആദ്യ ഒളിംപിക്‌സിന്റെ ഏറ്റവും വലിയ സസ്‌പെൻസായിരുന്നു
ടോക്കിയോ: ജപ്പാനിലെ ടോക്കിയോ നഗരത്തില്‍ വിശ്വ കായികമേളയ്‌ക്ക് തിരിതെളിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരാവും ഒളിംപിക് ദീപം തെളിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. അവസാന നിമിഷം വരെ സസ്‌പെന്‍സ് കാത്തുസൂക്ഷിക്കുക എന്നതാണ് ഒളിംപിക് ദീപം തെളിക്കലിന്‍റെ ആകര്‍ഷണം.
ദീപശിഖ തെളിച്ച പത്തൊൻപതുകാരൻ യോഷിനോരി സകായ് ഏഷ്യ വേദിയായ ആദ്യ ഒളിംപിക്‌സിന്റെ ഏറ്റവും വലിയ സസ്‌പെൻസായിരുന്നു. അമേരിക്കൻ സൈന്യം ഹിരോഷിമയിൽ അണുബോബ് വർഷിച്ച 1945 ഓഗസ്റ്റ് ആറിനായിരുന്നു യോഷിനോരിയുടെ ജനനം. ജപ്പാൻ ജനതയുടെ അതിജീവനത്തിന്റെ പ്രതീകമായിരുന്നു യോഷിനോരി സകായ്. അൻപത്തിയേഴ് വർഷങ്ങൾക്കിപ്പുറം ടോക്കിയോ മറ്റൊരു ഒളിംപിക്‌സിന് വേദിയാവുമ്പോൾ ദീപം തെളിക്കാൻ ആരെത്തും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അനുമാനങ്ങളും സാധ്യതകളും ഏറെ. ബേസ്‌ബോൾ താരമായിരുന്ന ഇചിരോ സുസൂകി, ഒളിംപിക്‌സ് ഗുസ്‌തിയിൽ മൂന്ന് തവണ സ്വർണം നേടിയ സവോരി യോഷിത, സ്‌കേറ്റിംഗിലെ ജപ്പാൻ വിസ്‌മയം യുസുരു ഹാന്യൂ, ഗോൾഫ് താരം ഹിനാകോ ഷിബുനോ, ബേസ്‌ബോള്‍ താരം ഷൊഹെയ് ഒഹ്റ്റാനി എന്നിവരില്‍ തുടങ്ങി വർത്തമാന കായിക ലോകത്ത് ജപ്പാന്റെ മുഖമായ നയോമി ഒസാക്ക വരെയുള്ളവരുടെ പേരുകളാണ് ഉയർന്നുകേള്‍ക്കുന്നത്.
ഇതിനൊപ്പം കാലത്തിന്റെ കൈയൊപ്പ് ചാർത്താൻ കൊവിഡ് മുക്തനായൊരു താരത്തെയോ ഫുകുഷിമ ആണവദുരന്തത്തിന്റെയും സുനാമിയുടെയും ഭൂകമ്പത്തിന്റേയും അതിജീവനത്തിന്റെ പ്രതീക്ഷമായി വടക്കൻ കിഴക്കൻ പ്രവിശ്യയിൽ നിന്നാരെങ്കിലുമോ ദീപം തെളിക്കാനെത്തിയാലും അത്ഭുതപ്പെടേണ്ട. സമീപകാലത്തുണ്ടായ പലതരം അനിശ്ചിതത്വങ്ങളും വിവാദങ്ങളുമെല്ലാം മായ്‌ക്കുന്നൊരു നിമിഷവും വ്യക്തിയായിരിക്കും അത് എന്നാണ് ജപ്പാന്റെ പ്രതീക്ഷ. എന്തായാലും ദീപം തെളിക്കുന്നതിന് തൊട്ടുമുൻപുവരെ, ക്യാമറ കണ്ണുകളിൽ പതിയുംവരെ ആ പേരും മുഖവും രഹസ്യമായിരിക്കും.
ടോക്കിയോ ഒളിംപിക്‌സ്: പുരുഷന്‍മാരുടെ അമ്പെയ്‌ത്തില്‍ ഇന്ത്യക്ക് നിരാശ
സജന്‍ പ്രകാശ് ഒളിംപിക്‌സ് ഉദ്‌ഘാടനത്തിനില്ല; മത്സരിക്കുക രണ്ടിനത്തില്‍ മാത്രം
പതാകയേന്താന്‍ പുരുഷ, വനിതാ താരങ്ങള്‍; ലിംഗനീതി ഉറപ്പാക്കി ടോക്കിയോ ഒളിംപിക്‌സ് ചരിത്രത്തിലേക്ക്
ടോക്കിയോയില്‍ ഇന്ത്യന്‍ മത്സരങ്ങള്‍ക്ക് തുടക്കം; റാങ്കിംഗ് റൗണ്ടില്‍ മോശമാക്കാതെ ദീപിക കുമാരി
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona