ഒളിംപിക്സ് ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ വെടിവെച്ചിട്ട 'ജെയിംസ് ബോണ്ട്', ആരാണ് യൂസഫ് ഡിക്കെച്ച്
ഷൂട്ടിംഗ് റേഞ്ചിലെ വെളിച്ചെത്തിന്‍റെ ഗ്ലെയർ കണ്ണിലടിക്കാതിരിക്കാനും ഒരു കണ്ണടച്ചുപിടിച്ച് ലക്ഷ്യത്തിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുമാണ് താരങ്ങള്‍ പലപ്പോഴും മുഖത്ത് പ്രത്യേകതരം വൈസറുകളും ലെന്‍സുകളുമെല്ലാം ധരിക്കുന്നത്.
പാരീസ്: ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനു ഭാക്കറും സരബ്ജ്യോത് സിംഗും വെങ്കലം നേടിയ 10 മീറ്റര്‍ എയര്‍ പിസ്റ്റൾ മിക്സഡ് ടീം മത്സരം നമ്മളെല്ലാം ടിവിയില്‍ തത്സമയം കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇതേ മത്സരത്തില്‍ സാധാരണ ഷൂട്ടിംഗ് താരങ്ങള്‍ ധരിക്കാറുള്ള ഉപകരണങ്ങളൊന്നുമില്ലാതെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹെയര്‍ സ്റ്റൈലില്‍ ഒരു ടീഷര്‍ട്ടും പാന്‍റും ധരിച്ച് മുഖത്ത് സാധാരണ കണ്ണടയും വെച്ച് ഒരു സാധാരണക്കാരനെപ്പോലെ എത്തി വെള്ളി മെഡല്‍ വെടിവെച്ചിട്ട തുര്‍ക്കി ഷൂട്ടര്‍ യൂസഫ് ഡിക്കെച്ചിനെ എല്ലാവരും ശ്രദ്ധിച്ചു കാണും. ആരാണീ ജെയിംസ് ബോണ്ട് എന്ന് ആരാധകര്‍ അപ്പോഴെ ചോദിച്ചിരുന്നു. സെര്‍ബിയയുടെ മൈക്കെക്-സൊറാന സഖ്യം സ്വര്‍ണം നേടിയ മത്സരത്തിലാണ് സെവല്‍ ഇല്യാഡ തഹ്റാനൊപ്പം മത്സരിച്ച യൂസഫ് കൂളായി നിന്ന് വെളളി മെഡല്‍ വെടിവെച്ചിട്ടത്. ഒളിംപിക്സ് ഷൂട്ടിംഗില്‍ തുര്‍ക്കിയുടെ ആദ്യ മെഡലുമാണിത്.
എന്തുകൊണ്ട് ഇത്ര സിംപിളായി
ഒളിംപിക്സ് ഷൂട്ടിംഗില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഷൂട്ടിംഗ് റേഞ്ചിലെ വെളിച്ചെത്തിന്‍റെ ഗ്ലെയർ കണ്ണിലടിക്കാതിരിക്കാനും ഒരു കണ്ണടച്ചുപിടിച്ച് ലക്ഷ്യത്തിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുമാണ് താരങ്ങള്‍ പലപ്പോഴും മുഖത്ത് പ്രത്യേകതരം വൈസറുകളും ലെന്‍സുകളുമെല്ലാം ധരിക്കുന്നത്. പുറത്തുനിന്നുള്ള ശബ്ദം കേള്‍ക്കാതിരിക്കാനായി ഹെഡ് ഗിയറുകളും ധരിക്കും. എന്നാല്‍ യൂസഫ് മുഖത്ത് വൈസറുകളോ ലെന്‍സുകളോ ധരിച്ചില്ലെങ്കിലും ഇയര്‍ പ്ലഗ്ഗുകള്‍ ധരിച്ചിരുന്നു. ഷൂട്ടിംഗ് മത്സരത്തില്‍ കൂളായി വന്ന് വെള്ളി മെഡല്‍ വെച്ചിട്ടതോടെ യൂസഫ് ഒളിംപിക്സ് വേദികളിലും സൂപ്പര്‍ താരമായി.
മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് മനു ഭാക്കർ, മെഡൽ പ്രതീക്ഷയായി ലക്ഷ്യ സെൻ; ഹോക്കിയില്‍ ഓസ്ട്രേലിയക്കെതിരെ
ഷൂട്ടിംഗ് മത്സരത്തിലെ യൂസഫിന്‍റെ നില്‍പ്പ് പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര എക്സില്‍ പോസ്റ്റ് ചെയ്ത് 'സ്വാഗ്' എന്ന വാക്കിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് ഇപ്പോഴാണ് മനസിലാവുന്നത് എന്നായിരുന്നു.
SWAG.
— anand mahindra (@anandmahindra) August 1, 2024
This man just explained the meaning of the term to us. #Paris2024Olympics #YusufDikeç pic.twitter.com/zQhkjJuBfV
ആരാണ് യൂസഫ് ഡിക്കെച്ച്
തുര്‍ക്കിയിലെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ജെന്‍ഡര്‍മെറി ജനറല്‍ കമാന്‍ഡന്‍റ് അംഗമായിരുന്ന യൂസഫ് മിലിറ്ററി സ്കൂളില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം സാര്‍ജന്‍റ് ആയി ജോലി ചെയ്ത യൂസഫ് 2001 മുതല്‍ മിലിട്ടറി ടീമിനായാണ് ഷൂട്ടിംഗില്‍ മത്സരിച്ചിരുന്നത്. 2003ലും 2004ലും യൂറോപ്യന്‍ മിലിട്ടറി ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തിതോടെയാണ് യൂസഫ് ശ്രദ്ധേയനാകുന്നത്. 2006ല്‍ ലോക മിലിട്ടറി ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പില്‍ 25 മീറ്റര്‍ സെന്‍റര്‍ ഫയര്‍ പിസ്റ്റളില്‍ ലോക റെക്കോര്‍ഡിട്ട യൂസഫ് 2012ലെ ഷൂട്ടിംഗ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി. എന്നാല്‍ 2012ലെ ഒളിംപിക്സില്‍ പങ്കെടുത്തെങ്കിലും മെഡല്‍ നേടാനായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക