ഹുസൈന് അബ്ദി കാഹിന് എങ്ങനെ മോ ഫറയായി? യഥാര്‍ത്ഥ പേര് വെളിപ്പെടുത്തി ഇതിഹാസ അത്ലറ്റ്
ദീര്‍ഘദൂര ഓട്ടമത്സരത്തില്‍ ബ്രിട്ടന്റെ തുറുപ്പ് ചീട്ട്. സൊമാലിയയില്‍ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ മോഫറയുടെ ജീവിതത്തിലെ മറക്കാനാഗ്രഹിക്കുന്ന വേദനകളും ഇതിഹാസത്തിലെത്തിയ ചവിട്ടുപടികളുമാണ് ദ റിയല്‍ മോ ഫറ എന്ന ബിബിസി ഡോക്യുമെന്ററിയില്‍.
ലണ്ടന്‍: യഥാര്‍ത്ഥ പേര് വെളിപ്പെടുത്തി ബ്രിട്ടന്റെ ഇതിഹാസ അത്ലറ്റ് മോ ഫറ (Mo Farah). ആഭ്യന്തരയുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ടമായ ശേഷം സൊമാലിയയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രയും കായികജീവിതത്തില്‍ ഇതിഹാസമായി വളര്‍ന്ന നേട്ടവുമടക്കം സംഭവബഹുലമായ ജീവിതമാണ് ബിബിസിയുടെ (BBC) 'ദ റിയല്‍ മോ ഫറ' എന്ന ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നത്. കായികലോകത്തെ മുടിചൂടാമന്നന്മാരായ ബ്രിട്ടന് വേണ്ടി ആദ്യമായി നാല് ഒളിംപിക് സ്വര്‍ണമെഡല്‍ നേടിയ താരമാണ് മോ ഫറ.
ദീര്‍ഘദൂര ഓട്ടമത്സരത്തില്‍ ബ്രിട്ടന്റെ തുറുപ്പ് ചീട്ട്. സൊമാലിയയില്‍ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ മോഫറയുടെ ജീവിതത്തിലെ മറക്കാനാഗ്രഹിക്കുന്ന വേദനകളും ഇതിഹാസത്തിലെത്തിയ ചവിട്ടുപടികളുമാണ് ദ റിയല്‍ മോ ഫറ എന്ന ബിബിസി ഡോക്യുമെന്ററിയില്‍. രക്ഷിതാക്കള്‍ക്കൊപ്പം അഭയാര്‍ത്ഥിയായി ബ്രിട്ടനിലെത്തിയെന്നായിരുന്നു ഇത്രയും കാലം ഫറ ലോകത്തോട് പറഞ്ഞത്. എന്നാല്‍ സത്യം അതിലേറെ കഠിനമായിരുന്നെന്ന് ഫറ തിരുത്തുന്നു.
ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി; റഫീഞ്ഞ ബാഴ്സലോണയുമായി കരാറൊപ്പിട്ടു
നാലാം വയസ്സില്‍ സൊമാലിയയിലെ (Somalia) ആഭ്യന്തര യുദ്ധത്തില്‍ അച്ഛന് കൊല്ലപ്പെട്ടു. അമ്മയുമായി പിരിഞ്ഞു. ഒന്‍പതാം വയസില്‍ ബ്രിട്ടനിലെത്തുന്നതിന് മുമ്പ് ഹുസൈന് അബ്ദി കാഹിന് എന്നായിരുന്നു മോ ഫറയുടെ പേര്. ആരെന്നറിയാത്ത ഒരു സ്ത്രീ ബ്രിട്ടനിലേക്ക് കൊണ്ടുവന്നപ്പോള്‍ സ്വന്തം പേരും മനസില്‍ നിന്ന് മായ്ക്കേണ്ടി വന്നു ഹുസൈന് അബ്ദി കാഹിന്.
കടത്തുസംഘം കള്ളപാസ്പോര്‍ട്ട് ലഭിക്കാന്‍ നല്കിയ പേരാണ് മോ ഫറ എന്ന് പിന്നീട് തിരിച്ചറിഞ്ഞു. ബ്രിട്ടനില്‍ വീട്ടുജോലി ചെയ്ത്
ജീവിതം തുടങ്ങിയ മോ ഫറ പതിമൂന്നാം വയസ്സില്‍ സ്കൂളിലെത്തിയതോടെ കായിക അധ്യാപകരുടെ കണ്ണിലുണ്ണിയായി. പുതിയ പേരില്‍ ജീവിതം തന്ന നാടിന് വേണ്ടി മോ ഫറ ഓടി. പിന്നെ ചരിത്രം.
ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ പകരംവയ്ക്കാനില്ലാത്ത താരമായി മോ ഫറ. 5000,10000 മീറ്റര്‍ മത്സരങ്ങളില്‍ ലോക വേദികളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ മോ ഫറ ഒളിംപിക്സില്‍ നാലും ലോക ചാംപ്യന്‍ഷിപ്പില്‍ ആറും തവണ ചാംപ്യനായി. യഥാര്‍ത്ഥ മോ ഫറയെയും ഡോക്യുമെന്ററിയില്‍ കാണാം.
ജീവിതവിജയത്തിന് കാരണമായ പേര് സമ്മാനിച്ചതിന് ഇതിഹാസതാരം, യഥാര്‍ത്ഥ മോഫറായ്ക്ക് നന്ദി പറഞ്ഞു. ഭാര്യ താനിയയാണ് 39ആം വയസ്സില്‍ ഈ തുറന്നുപറച്ചിലിന് മോ ഫറായ്ക്ക് പിന്തുണ നല്‍കിയത്.