ആഭ്യന്തരയുദ്ധത്തെ തോല്‍പിച്ച് ടോക്കിയോയില്‍; ഇക്കുറി ഒളിംപിക്‌സിലെ പ്രായം കുറഞ്ഞ താരം ഹെൻഡ് സാസ
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് 12-ാം വയസില്‍ ടോക്കിയോയിലേക്ക്. ഹെൻഡ് സാസ അതിജീവനത്തിന്‍റെ മാതൃക.
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം സിറിയയുടെ ഹെൻഡ് സാസയാണ്. 12 വയസ് മാത്രമാണ് ഈ ടേബിൾ ടെന്നീസ് താരത്തിനുള്ളത്. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിൽ നിന്ന് ഒളിംപിക്‌സിനെത്താൻ സാസയനുഭവിച്ച കഷ്‌ടപ്പാടുകൾ ചെറുതല്ല.
മരണഭയത്താൽ കഴിയുന്ന തന്റെ നാട്ടുകാര്‍ക്ക് ഒരു ദിവസമെങ്കിലും സന്തോഷം നൽകാൻ കഴിയണം. മെഡലിനപ്പുറം ഈ വലിയ സ്വപ്നത്തിലേക്കാണ് ഹെൻഡ് സാസയെന്ന കൊച്ചുമിടുക്കി റാക്കറ്റേന്തുന്നത്. വിഷമങ്ങളെല്ലാം മറക്കാന്‍ തന്റെ അഞ്ചാം വയസിൽ സാസ ടേബിൾ ടെന്നീസ് കളി തുടങ്ങി. പ്രായത്തിനപ്പുറമുള്ള പ്രകടനം വീടിന് പുറത്തേക്കും, പിന്നെ നാടിന് പുറത്തേക്കും സാസയെ എത്തിച്ചു. ഒടുവിൽ പശ്ചിമേഷ്യൻ ഗെയിംസിൽ ജേതാവായി ടോക്കിയോയിലുമെത്തി.
ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അത്‌ലറ്റാണ് സാസ. 11 വയസുള്ളപ്പോൾ തുഴച്ചിൽ മത്സരത്തിൽ പങ്കെടുത്ത സ്‌പെയിന്റെ കാര്‍ലോസ് ഫ്രണ്ടിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. ഒളിംപിക്‌സ് കഴിഞ്ഞ വര്‍ഷം തന്നെ നടന്നിരുന്നെങ്കിൽ ആ റെക്കോര്‍ഡ് സാസക്കും കിട്ടുമായിരുന്നു.
അതേസമയം ഹെൻഡ് സാസ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഓസ്‌ട്രിയൻ താരത്തോടാണ് തോറ്റത്. തോൽവിയിൽ നിരാശയില്ലെന്നും ഒളിംപിക്‌സിൽ മത്സരിക്കാൻ പറ്റിയത് തന്നെ വലിയ നേട്ടമായി കരുതുന്നുവെന്നും സാസ പറഞ്ഞു. പരിചയസമ്പന്നയായ എതിരാളിക്കെതിരെ 10 പോയിന്റ് നേടാൻ പറ്റിയത് ചെറിയ കാര്യമല്ലെന്നും സിറിയയിൽ നിന്നുള്ള 12കാരി പറഞ്ഞു.
ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം
ടോക്കിയോയില്‍ ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona