ലൊസെയ്ൻ ഡയമണ്ട് ലീഗിൽ ഹാട്രിക്ക് ലക്ഷ്യമിട്ട് നീരജ് ചോപ്ര ഇന്നിറങ്ങും, മത്സര സമയം; കാണാനുള്ള വഴികള്‍

പാരീസില്‍ പാകിസ്ഥാന്‍റെ അര്‍ഷദ് നദീമിന് മുന്നില്‍ സ്വര്‍ണം കൈവിട്ട നീരജിന് ലൊസെയ്നിലും മത്സരം അനായാസമാകില്ലെന്നാണ് കരുതുന്നത്.

When and Where to watch Neeraj Chopra match at the Lausanne Diamond League in India

ലൊസെയ്ൻ: പാരിസ് ഒളിംപിക്സിന് ശേഷം നീരജ് ചോപ്ര ഇന്ന് വീണ്ടും കളത്തിൽ. ലൊസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് ചാംപ്യനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. രാത്രി 12.22നാണ് പുരുഷ വിഭാഗം ജാവലിൻ ത്രോ മത്സരത്തിന് തുടക്കമാവുക.  ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും. പാരിസ് ഒളിംപിക്സിൽ കൈയകലെ സ്വർണം നഷ്ടമായതിന്‍റെ ക്ഷീണം മാറ്റാനും ലൊസെയ്നില്‍ ഹാട്രിക്ക് തികക്കാനുമാണ് നീരജ് ചോപ്ര ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നത്.

പാരീസില്‍ പാകിസ്ഥാന്‍റെ അര്‍ഷദ് നദീമിന് മുന്നില്‍ സ്വര്‍ണം കൈവിട്ട നീരജിന് ലൊസെയ്നിലും മത്സരം അനായാസമാകില്ലെന്നാണ് കരുതുന്നത്. അര്‍ഷാദ് നദീം ലൊസെയ്നില്‍ മത്സരിക്കാനില്ലെങ്കിലും പാരിസ് ഒളിംപിക്സ് ഫൈനലിലില്‍ ആദ്യ ആറിലെത്തിയ അഞ്ച് താരങ്ങളും നിരജിനൊപ്പം ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്. വെങ്കല മെഡൽ സ്വന്തമാക്കിയ ഗ്രനേഡയയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ചെക്കിന്‍റെ യാക്കൂബ് വാദ്‍ലെച്ച്, ജർമനിയുടെ ജൂലിയൻ വെബ്ബർ എന്നിവർ നീരജിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് കരുതുന്നത്.

ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടാന്‍ കാരണം അവ‍ർ 3 പേര്‍; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ

സീസണിലെ ഏറ്റവും മികച്ച 89.45 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് പാരിസിൽ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 90 മീറ്ററെന്ന റെക്കോർഡിലേക്ക് നീരജ് ജാവലിൻ പായിക്കുമോ എന്നാണ് ഇന്ന് രാജ്യം ഉറ്റുനോക്കുന്നത്. അവസാന നിമിഷമാണ് ലൊസെയ്ൻ ഡയമണ്ട് ലീഗിൽ മത്സരിക്കാൻ നീരജ് സന്നദ്ധത അറിയച്ചത്. ഇതോടെ സംഘാടകർ മത്സരാർത്ഥികളുടെ ലിസ്റ്റ് പുതുക്കി.

ഒളിംപക്സിനിടെ പരിക്ക് അലട്ടിയ നീരജ് ശസ്ത്രക്രിയക്ക് വിധേയാവുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകളെങ്കിലും സീസണൊടുവില്‍ മാത്രമെ നീരജ് ശസ്ത്രക്രിയക്ക് വിധേയനാവൂ എന്നാണ് സൂചന. 2022ലും 2023ലും നീരജായിരുന്നു ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ ചാംപ്യനായത്. 2023ല്‍  87.66 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ഒന്നാമനായതെങ്കില്‍ 2022ല്‍ 89.08 മീറ്റര്‍ പിന്നിട്ടാണ് നീരജ് വിജയിയായത്.

നേരത്തെ 3 കോടി, ഇനിയത് കുത്തനെ ഉയരും; ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര പരസ്യങ്ങള്‍ക്ക് ഈടാക്കുന്നത്

സീസണിലെ ഡയമണ്ട് ലീഗുകളില്‍ നിലവില്‍ 14 പോയന്‍റുള്ള യാക്കൂബ് വാദ്‍ലെച്ച് ആണ് ഒന്നാമത്. 13 പോയന്‍റുള്ള ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ആണ് രണ്ടാമത്. ഈ സീസണില്‍ ദോഹ ഡയമണ്ട് ലീഗീല്‍ മാത്രം മത്സരിച്ച നീരജിന് ഏഴ് പോയന്‍റാണുള്ളത്. ആദ്യ ആറ് സ്ഥാനത്തെത്തുന്ന ആറുപേരാണ് സെപ്റ്റംബറില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios