കളറ് പരിപാടിയായിരിക്കും! വിസ്മയമൊളിപ്പിച്ച് ഒളിംപിക്‌സ് സമാപന ചടങ്ങ്; പതാക വാഹകരായി ശ്രീജേഷും ഭാകറും

ഉദ്ഘാടന ചടങ്ങിലൂടെ ലോകത്തെ വിസ്മയിപ്പിച്ച തോമസ് ജോളിതന്നെയാണ് സമാപനത്തിനും ദൃശ്യാവിഷ്‌കാരമൊരുക്കുന്നത്.

what is in paris olympics closing ceremony

പാരീസ്: ഒളിംപിക്‌സ് സമാപന ചടങ്ങില്‍ എന്തൊക്കെ ഒളിപ്പിച്ചിട്ടുണ്ടെന്ന ആകാംക്ഷയിലാണ് കായിക പ്രേമികള്‍. ഉദ്ഘാടന ചടങ്ങില്‍ പാരിസ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. അതിശയം അത്ഭുതം ആനന്ദം. പാരീസ് ലോകത്തിന് മുന്നില്‍ തുറന്നുവച്ചത് ഇന്നോളം കണ്ടിട്ടില്ലാത്ത കാഴ്ചാനുഭവങ്ങള്‍. പതിനഞ്ച് പകലിരവുകള്‍ക്ക് ഇപ്പുറം കണ്ണഞ്ചിപ്പിക്കുന്നൊരു സമാപനമൊരുക്കി കാത്തിരിക്കുന്നുണ്ട് സ്റ്റെഡ് ദെ ഫ്രാന്‍സ്. തുറന്ന വേദിയില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്ന ചടങ്ങുകള്‍ എണ്‍പതിനായിരം പേര്‍ക്കൊരുമിച്ച് കാണാം. 

ഉദ്ഘാടന ചടങ്ങിലൂടെ ലോകത്തെ വിസ്മയിപ്പിച്ച തോമസ് ജോളിതന്നെയാണ് സമാപനത്തിനും ദൃശ്യാവിഷ്‌കാരമൊരുക്കുന്നത്. ഹോളിവുഡ് താരം ടോം ക്രൂസ്, ബെല്‍ജിയന്‍ ഗായിക ആഞ്ജലെ, താരനിബിഡമായ ആഘോഷ രാവ്. താരങ്ങളുടെ പരേഡിനു ശേഷം ഒളിംപിക് പതാക അടുത്ത വിശ്വകായിക മാമാങ്ക വേദിയായ ലൊസാഞ്ചലസിന് കൈമാറും. ഇന്ത്യന്‍ സംഘത്തിന്റെ പതാക വാഹകരായി പി ആര്‍ ശ്രീജേഷും മനു ഭാക്കറും. മനുഷ്യ ശക്തിയുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനായി മാനവരൊന്നിച്ച പാരിസില്‍ നിന്ന് കായിക ലോകം ലൊസാഞ്ചലസിലേക്ക് ഉറ്റുനോക്കും.

ശ്രീലങ്കയിലെ മോശം ഫോമില്‍ ആശങ്കപ്പെടേണ്ട! വിരാട് കോലിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം

അവസാന ദിനം ഇന്ത്യക്ക് മത്സരങ്ങളുണ്ടായിരുന്നില്ല. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായാണ് ഇന്ത്യ പാരീസില്‍ നിന്ന് മടങ്ങുന്നത്. ടോക്കിയോയിലെ റെക്കോര്‍ഡിനൊപ്പമെത്താനോ സ്വര്‍ണമെഡല്‍ നേടാനോ ഇന്ത്യക്കായില്ല. മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ അവസാന ദിനത്തിലും അമേരിക്കയും ചൈനയും ഇഞ്ചോടിച്ച് പോരാട്ടമാണ്. മെഡല്‍ പട്ടികയില്‍ എഴുപത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ. ടോക്കിയോയിലെ 7 മെഡലുകളെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇന്ത്യക്കായില്ല.

വനിതകളുടെ മാരത്തണ്‍, സൈക്ലിംഗ്, ഗുസ്തി, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ ഇനങ്ങളിലാണ് ഇന്ന് ഫൈനല്‍ നടക്കുക. മെഡല്‍ പട്ടികയിലെ ഒന്നാം സ്ഥാനത്തിനായി അവസാന ദിവസവും അമേരിക്കയും ചൈനയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 39 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലുവുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 38 സ്വര്‍ണവും 42 വെള്ളിയും 42 വെങ്കലുവുമായി അമേരിക്ക തൊട്ടുപിന്നില്‍ രണ്ടാമതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios