41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഹോക്കിക്ക് മെഡല്‍ സമ്മാനിച്ചത് ശ്രീജേഷിന്റെ രക്ഷപ്പെടുത്തല്‍- വീഡിയോ
പെനാല്‍റ്റി ഗോളാക്കാനുള്ള ശ്രമം ശ്രീജേഷ് തട്ടിതെറിപ്പിച്ചു. ഇതോടെ മത്സരത്തിന് അവസാനവുമായി. ഗോള്‍നില 5-4ല്‍ നില്‍ക്കുമ്പോഴായിരുന്നു ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവ്.
ടോക്യോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനമായിരുന്നു ശ്രീജേഷിന്റേത്. ഇന്ന് ജര്‍മനിക്കെതിരായ മത്സരത്തില്‍ അവസാന നിഷത്തില്‍ നടത്തിയ രക്ഷപ്പെടുത്താലാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. പെനാല്‍റ്റി ഗോളാക്കാനുള്ള ശ്രമം ശ്രീജേഷ് തട്ടിതെറിപ്പിച്ചു. ഇതോടെ മത്സരത്തിന് അവസാനവുമായി. ഗോള്‍നില 5-4ല്‍ നില്‍ക്കുമ്പോഴായിരുന്നു ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവ്. ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച ആ രക്ഷപ്പെടുത്തല്‍ കാണാം...