സ്വര്‍ണ മെഡലുമായി അച്ഛന്‍; വിമാനത്താവളത്തില്‍ സര്‍പ്രൈസൊരുക്കി രണ്ട് വയസുകാരി മകള്‍- വീഡിയോ
കണ്ണും മനസും നിറയ്‌ക്കുന്നതായി ആ കാഴ്‌ച. അച്ഛൻ ഒളിംപിക് സ്വർണവുമായി വരുന്നതും കാത്തിരിക്കുകയായിരുന്നു രണ്ട് വയസുള്ള വില്ലോ.
ടോക്കിയോ: ഒളിംപിക്‌സ് മെഡല്‍ നേട്ടം അത്‌ലറ്റുകളുടെ ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷമാണ്. അതൊരു സ്വര്‍ണ മെഡലാണെങ്കില്‍ പറയുകയും വേണ്ട. ടോക്കിയോയിലെ വീറുറ്റ പോരിന് ശേഷം സ്വര്‍ണ നേട്ടത്തോടെ നാട്ടിലെത്തിയ ബ്രിട്ടീഷ് ജിംനാസ്റ്റ് മാക്‌സ് വൈറ്റ്‌ലോക്കിനെ കാത്തിരുന്നത് അതിനേക്കാള്‍ വൈകാരികമായ നിമിഷമാണ്. മെഡൽ നേട്ടത്തേക്കാളും വലിയൊരു സന്തോഷം.
കണ്ണും മനസും നിറയ്‌ക്കുന്നതായി ആ കാഴ്‌ച. അച്ഛൻ ഒളിംപിക് സ്വർണവുമായി വരുന്നതും കാത്തിരിക്കുകയായിരുന്നു രണ്ട് വയസുള്ള വില്ലോ. വിമാനത്താവളത്തില്‍ അമ്മയുടെ കരംപിടിച്ച് അച്ഛനെ കൂട്ടാന്‍ വില്ലോയും ഉണ്ടായിരുന്നു. വിമാനമിറങ്ങി മാക്‌സ് ദൂരെ നിന്ന് വരുന്നത് കണ്ടപ്പോഴേ വില്ലോയ്‌ക്ക് ആഹ്‌ളാദം അടക്കാനായില്ല. അമ്മയുടെ പിടിവിട്ട് അവള്‍ അച്ഛനടുത്തേക്ക് ഓടി. ദിവസങ്ങള്‍ക്ക് ശേഷം പൊന്നോമനയെ കണ്ട സന്തോഷത്തില്‍ മാക്‌സ് വില്ലോയെ വാരിപ്പുണര്‍ന്നു.
തന്റെ മുഖ്യ ഇനമായ പോമ്മൽ ഹോർസിലാണ് മാക്‌സ് ഇക്കുറി സ്വർണം നേടിയത്. ഏഴാം വയസില്‍ ജിംനാസ്റ്റിക് പരിശീലനം തുടങ്ങിയ താരമാണ് മാക്‌സ്. ആറ് തവണ ഒളിംപിക് മെഡൽ ജേതാവായിട്ടുണ്ട് ഈ ഇരുപത്തിയെട്ടുകാരൻ.
ഒളിംപിക്‌സ് വനിതാ ഹോക്കി: ഇന്ത്യ പോരാടി കീഴടങ്ങി; വെങ്കലശോഭ കൈയ്യകലെ നഷ്‌ടം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona