ടെന്നീസിലേക്ക് തിരിച്ചുവരാന്‍ പറ്റുമെന്ന് പ്രതീക്ഷയില്ലായിരുന്നു; സാനിയ മിര്‍സ
ഒരിക്കലും പറഞ്ഞറിക്കാന്‍ സാധിക്കാത്ത ജീവിത അനുഭവമാണ് ഗര്‍ഭകാലം, അതിന് ശേഷം നിങ്ങള്‍ പുതിയ മനുഷ്യനാകുന്നു. ഗര്‍ഭകാലത്തിന് ശേഷം വീണ്ടും ഫോമിലേക്ക് തിരിച്ചെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു, ഇതില്‍ സെറീനയുടെ അവസ്ഥ ഏതൊരു സ്ത്രീയെയും പോലെ എനിക്ക് മനസിലാക്കാന്‍ സാധിക്കും.
മുംബൈ: പ്രസവകാലത്തിന് ശേഷം ടെന്നീസ് രംഗത്തേക്ക് തിരിച്ചുവരവ് അസാധ്യമാണെന്ന് കരുതിയിരുന്നുവെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. 2018 ഒക്ടോബര്‍ മാസത്തിലാണ് സാനിയ ഇസ്ഹാന്‍ എന്ന ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തുടര്‍ന്ന് 2020ല്‍ ഡബ്യൂടിഎ ഹോബാര്‍ട് ഇന്‍റര്‍നാഷണലില്‍ വനിത ഡബിള്‍സില്‍ കിരീടം നേടി സാനിയ തിരിച്ചുവരവ് അറിയിച്ചിരുന്നു.
ട്വിറ്ററില്‍ എഴുതിയ 'ആന്‍ ഓഡ് ടു ഓള്‍ മദേര്‍സ്' എന്ന കുറിപ്പിലാണ് സാനിയ താന്‍ നേരിട്ട സമ്മര്‍ദ്ദവും ആശങ്കയും പങ്കുവയ്ക്കുന്നത്. ഗര്‍ഭകാലവും, ഒരു കുട്ടിയുണ്ടായതും എന്നെ കുടുതല്‍ മികച്ച വ്യക്തിയാക്കിയിട്ടുണ്ട്. ഡിസ്കവറി പ്ലസില്‍ സ്ട്രീം ചെയ്യുന്ന സെറീന വില്ല്യംസിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ബീയിംഗ് സെറീന കണ്ടപ്പോഴാണ് താന്‍ ഈ കുറിപ്പ് എഴുതുന്നത് എന്ന് സാനിയ ട്വീറ്റില്‍ പറയുന്നു.
ഒരിക്കലും പറഞ്ഞറിക്കാന്‍ സാധിക്കാത്ത ജീവിത അനുഭവമാണ് ഗര്‍ഭകാലം, അതിന് ശേഷം നിങ്ങള്‍ പുതിയ മനുഷ്യനാകുന്നു. ഗര്‍ഭകാലത്തിന് ശേഷം വീണ്ടും ഫോമിലേക്ക് തിരിച്ചെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു, ഇതില്‍ സെറീനയുടെ അവസ്ഥ ഏതൊരു സ്ത്രീയെയും പോലെ എനിക്ക് മനസിലാക്കാന്‍ സാധിക്കും. ഇത് ശരിക്കും സാധാരണമാണ്, ശരിക്കും എങ്ങനെയാണ് പ്രസവത്തിന് ശേഷം നിങ്ങളുടെ ശരീരം പ്രതികരിക്കുക എന്നത് ചിലപ്പോള്‍ മനസിലാക്കാന്‍ സാധിക്കില്ല- 34 കാരിയായ സാനിയ പറയുന്നു.
പ്രസവത്തിന് ശേഷം എന്റെ ഭാരം 23 കിലോ വര്‍ദ്ധിച്ചു. ആ സമയത്ത് ഞാന്‍ ഉറപ്പിച്ച് കരുതി, ഇനിയൊരിക്കലും ടെന്നീസിലേക്ക് മടങ്ങിവരവ് സാധ്യമല്ലെന്ന്. പിന്നീട് കഠിനമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും ഞാന്‍ 23 കിലോയോളം കുറച്ചു. കാരണം ടെന്നീസിലേക്ക് തിരിച്ചുവരണം, ഇനിക്ക് അറിയാവുന്ന ഒരു കാര്യം അതാണ്. തിരിച്ചുവന്ന് വിജയം നേടിയത് ശരിക്കും വിസ്മയിപ്പിക്കുന്ന നിമിഷമായിരുന്നു - സാനിയ പറയുന്നു.