വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി ഇന്നില്ല! പുതിയ സമയം കുറിച്ച് കായിക തര്‍ക്ക പരിഹാര കോടതി

50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ ഭാരുകൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യയാക്കിയത്.

Vinesh phogat verdict will come tomorrow

പാരീസ്: ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി പിന്നീട്. കായിക തര്‍ക്ക പരിഹാര കോടതി ഇന്ന് വിധി പറയുമെന്നാണ് കരുതിയിരുന്നത്. 24 മണിക്കൂര്‍ സമയം കൂടി നീട്ടുകയായിരുന്നു. ഇന്ത്യന്‍ സമയം നാളെ രാത്രി 9.30 മണിക്ക് വിധി പറയും. കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടിന്റെ വാദം കോടതിയില്‍ പൂര്‍ത്തിയായിരുന്നു. വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷിന്റെ ആവശ്യം. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ ഭാരുകൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യയാക്കിയത്. വിധി അനുകൂലമായാല്‍ താരത്തിന് വെള്ളി ലഭിക്കും.

അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെ വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 'ഗുഡ്‌ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങള്‍ തകര്‍ന്നു'. ഗുസ്തിയോട് വിടപറയുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഗുസ്തിയില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുന്‍പ് അയോഗ്യയാക്കിയ നടപടി ഒളിംപിക്സില്‍ ഇന്ത്യക്ക് കടുത്ത ആഘാതമായിരുന്നു. ഭാരപരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയത്തോടെയായിരുന്നു നടപടി.

സഞ്ജുവിനൊപ്പം ഇനി രാഹുല്‍ ദ്രാവിഡ്? സംഗക്കാര ഇംഗ്ലണ്ടിലേക്കെന്ന് സൂചന, രാജസ്ഥാനെ പരിശീപ്പിക്കാന്‍ ദ്രാവിഡ്

പിന്നാലെ, ഗുസ്തി ഫെഡറേഷനും, പ്രസിഡന്റ് സഞ്ജയ് സിംഗിനും എതിരെ ആരോപണവും ആയി വിനേഷ് ഫോഗോട്ട് ദില്ലി ഹൈക്കോടതിയില്‍ സമീപിച്ചിരുന്നു. ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തിട്ടും ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിംഗ് ഒളിംപിക്സ് ഗ്രാമത്തില്‍ എത്തി തീരുമാനങ്ങള്‍ എടുക്കുവെന്നാണ് ആരോപണം. വിനേഷ് ഫോഗോട്ടിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയാണ് ആരോപണം ഉന്നയിച്ചത്.

ഗുസ്തി ഫെഡറേഷനില്‍ പുതിയ തെരെഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് മുമ്പ് ബജ്രംഗ് പൂനിയ, വിനേഷ് ഫോഗോട്ട് എന്നിവര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആരോപണം ഉന്നയിച്ചത്. 2023 ഡിസംറിലാണ് ഗുസ്തി ഫെഡറേഷന്‍ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തത്.

Latest Videos
Follow Us:
Download App:
  • android
  • ios