വിനേഷ് ഫോഗട്ടിനെ സ്വര്‍ണ മെഡല്‍ ജേതാവിനെപ്പോലെ സ്വീകരിക്കുമെന്ന് മഹാവീര്‍ ഫോഗട്ട്

സം​ഗീത ഫോ​ഗട്ടിനെയും റിതു ഫോ​ഗട്ടിനെയും അടുത്ത ഒളിംപിക്സിനായി തയാറെടുപ്പിക്കുമെന്നും മഹാവീർ ഫോ​ഗട്ട് വ്യക്തമാക്കി.

Vinesh Phogat's uncle Mahavir Phogat responds to court order,Vinesh will be welcomed like a gold medalist

ദില്ലി: ഒളിംപിക്സ്  വിനേഷ് ഫോ​ഗട്ടിനെ സ്വർണ മെഡൽ ജേതാവിനെ പോലെ സ്വീകരിക്കുമെന്ന് അമ്മാവൻ മഹാവീർ ഫോ​ഗട്ട്. ഇന്നലത്തെ കോടതി വിധിയോടെ എല്ലാ മെഡൽ പ്രതീക്ഷകളും ഇല്ലാതായി. വിരമിക്കൽ തീരുമാനത്തിൽ നിന്നും വിനേഷിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്നും, അടുത്ത ഒളിംപിക്സിനായി തയ്യാറെടുക്കാൻ വിനേഷിനെ പ്രോത്സാഹിപ്പിക്കുമെന്നും മഹാവീർ ഫോ​ഗട്ട് പറഞ്ഞു.

സം​ഗീത ഫോ​ഗട്ടിനെയും റിതു ഫോ​ഗട്ടിനെയും അടുത്ത ഒളിംപിക്സിനായി തയാറെടുപ്പിക്കുമെന്നും മഹാവീർ ഫോ​ഗട്ട് വ്യക്തമാക്കി. ശനിയാഴ്ചയാണ് വിനേഷ് ഫോ​ഗട്ട് പാരീസിൽ നിന്നും ദില്ലിയിൽ തിരിച്ചെത്തുന്നത്. വിമാനത്താവളം മുതൽ ജന്മനാട് വരെ വിനേഷിന് സ്വീകരണം ഒരുക്കാനാണ് നാട്ടുകാരുടെയും സഹതാരങ്ങളുടെയും തീരുമാനം. വിനേഷ് ഫോഗട്ടിന്‍റെ അപ്പീൽ തള്ളിയ കായിക കോടതി വിധി വിശദ വിധി വന്നതിന് ശേഷം സ്വിസ് ഫെഡറൽ ട്രിബ്യൂണലിൽ അപ്പീൽ നൽകുമെന്ന് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ അപ്പീൽ തള്ളിയതിനും വിധി വൈകിച്ചതിനും കാരണം വ്യക്തമാക്കിയിട്ടില്ല.

2036ലെ ഒളിംപിക്സ് ആതിഥേയത്വം രാജ്യത്തിന്‍റെ സ്വപ്നം; സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി

നിലവിൽ വന്നത് ഒറ്റ വരിയിലുള്ള വിധി പതിനഞ്ച് ദിവസത്തിനുള്ളിൽ വിശദ വിധി വരുമെന്ന് പ്രതീക്ഷ വിശദ വിധി വന്ന് 30 ദിവസത്തിനകം അപ്പീൽ നൽകുമെന്നും ഐഒഎ അഭിഭാഷകൻ വിദ്യുഷ്‌പത് സിംഘാനിയ പറഞ്ഞു. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷനാണ് അയോഗ്യയാക്കിയത്. 100 ഗ്രാം ഭാരകൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

ഫൈനൽ വരെ മാനദണ്ഡങ്ങൾ പാലിച്ചതിനാൽ വെള്ളി മെഡൽ നൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ ആവശ്യം. എന്നാൽ നിയമത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍റെ വാദം അംഗീകരിച്ചാണ് വിനേഷിന്‍റെ അപ്പീൽ കോടതി തള്ളിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios