ഇരട്ടകള്‍ സ്വര്‍ണം വെടിവെച്ചിട്ട ഒളിമ്പിക്സ്

ഒളിമ്പിക്സിന്റെ ചരിത്രത്തിലെ അപൂര്‍വ സഹോദരങ്ങള്‍.

Vilhelm Carlberg Eric Carlberg brothers Olympics history hrk

കായികലോകത്തിന്റെ കണ്ണ് പാരീസിലേക്കാണ്. ലോകം പാരീസിന്റെ കുടക്കീഴിലേക്ക് ചേരാനൊരുങ്ങുകയാണ്. ജൂലൈ 26നാണ് പാരീസ് ഒളിമ്പിക്സിന് തുടക്കം കുറിക്കുക. പുതിയ ചാമ്പ്യൻമാരുടെ പിറവിക്കായാണ് കാത്തിരിപ്പ്. നിലവിലെ ചാമ്പ്യമാരുടെ കണ്ണുനീരും വീണേക്കാം. പാരീസിന്റെ മണ്ണ് ഒളിമ്പിക്സ് ചരിത്രത്തിലേക്ക് ആരെയൊക്കെയാകും വാഴ്‍ത്തുക?. തലമുറകള്‍ക്ക് കൈമാറാൻ പുതിയ താരങ്ങളുടെ കഥകള്‍ പാരീസില്‍ ഉടലെടുക്കുമോ?.

പാരീസ് തയ്യാറായിക്കഴിഞ്ഞിരിക്കുന്നു ലോകമെങ്ങുമുള്ള കായിക താരങ്ങളെ വരവേല്‍ക്കാൻ. അപൂര്‍വതകളില്‍ കൗതുകം ജനിപ്പിക്കുന്ന ഒട്ടേറെ കഥകള്‍ പാരീസിലും സംഭവിച്ചേക്കാം. അതിനായി കാത്തിരിക്കുമ്പോള്‍ ഒളിമ്പിക്സ് ചരിത്രത്തിലെ കഥകളുടെ താളുകള്‍ മറിക്കുന്നതും ആവേശം പകരുന്നതായിരിക്കും. അങ്ങനെ അപൂര്‍വതയില്‍ കൗതുകം നിറയ്‍ക്കുന്ന കഥകള്‍ 1912 ഒളിമ്പിക്സിനുണ്ട്.

ഒളിമ്പിക്സില്‍ പങ്കെടുക്കുക എന്നത് കായിക താരങ്ങള്‍ക്ക് സ്വപ്‍ന സാഫല്യമാണ്. അപ്പോള്‍ ഒരേ കുടുംബത്തിലെ കായിക താരങ്ങള്‍ ഒളിമ്പിക്സില്‍ മത്സരിച്ചാലോ?. മാത്രവുമല്ല ഒരു കുടുംബത്തിലുള്ളവര്‍ക്ക് സ്വര്‍ണം സ്വന്തമാക്കാൻ സാധിച്ചാലോ. അവര്‍ ഇരട്ടകളാണെങ്കില്‍ നേട്ടത്തിന്റെ മാധുര്യം പറയുകയും വേണ്ട.

അങ്ങനെ ഒളിമ്പിക്സ് ചരിത്രത്തില്‍ ഇരട്ടകളായ താരങ്ങള്‍ സ്വര്‍ണം നേടിയ ഒരു സംഭവമുണ്ട്. വില്‍ഹേം കാള്‍ബേര്‍ഗ്, എറിക് കാള്‍ബേര്‍ഗ് സഹോദരങ്ങള്‍ക്കാണ് അത്തരം ഒരു ഭാഗ്യം ലഭിച്ചത്. വില്‍ഹേമും കാള്‍ബേര്‍ഗും സ്വീഡിഷ് പ്രതിനിധികളായ താരങ്ങളായാണ് മത്സരിച്ചത്. 1912ല്‍ നടന്ന ഒളിമ്പിക്സില്‍ ഷൂട്ടിംഗിലാണ് താരങ്ങള്‍ സ്വര്‍ണം നേടിയത്.

വില്‍ഹേം കാള്‍ബേര്‍ഗ് 1912 ഒളിമ്പിക്സില്‍ സ്വന്തമാക്കിയത് മൂന്ന് സ്വര്‍ണ മെഡലുകള്‍ ആണ്. എറിക് കാള്‍ബേര്‍ഗ് 1912 ഒളിമ്പിക്സില്‍ സ്വന്തമാക്കിയത് രണ്ട് സ്വര്‍ണ മെഡലുകളും ആയിരുന്നു. അക്ഷാര്‍ഥത്തില്‍ സുവര്‍ണ നേട്ടമായിരുന്നു ഇത്. സ്വീഡിഷ് ആര്‍മി ഉദ്യോഗസ്ഥരുമായിരുന്നു ഇവര്‍

വ്യത്യസ്‍ത ഒളിമ്പിക്സുകളിലായി വില്‍ഹേം കാള്‍ബേഗ് സ്വന്തമാക്കിയത് നാല് വെള്ളി മെഡലുകളും ആണ്. മേജര്‍ റാങ്കിലാണ് വില്‍ഹേം വിരമിച്ചത്. വിവിധ ഒളിമ്പിക്സുകളിലായി എറിക് കാള്‍ബേര്‍ഗ് സ്വന്തമാക്കിയത് മൂന്ന് വെള്ളി മെഡലുകളും ആണ്. മേജര്‍ റാങ്കിലാണ് എറിക്കും വിരമിച്ചത്.

Read More: ഞെട്ടിച്ച് കല്‍ക്കി, ആകെ 900 കോടി കവിഞ്ഞു, കേരളത്തില്‍ നേടിയ തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios