യുഎസ് ഓപ്പണ് നാളെ തുടക്കം, കലണ്ടര്‍ സ്ലാം ലക്ഷ്യമിട്ട് ജോക്കോവിച്ച്
ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും ജയിച്ച ജോക്കോവിച്ച്, കലണ്ടര്‍ സ്ലാം തികയ്ക്കാനാണ് ഇറങ്ങുന്നത്. 1969ല്‍ റോഡ് ലെവറിനുശേഷം കലണ്ടര്‍ സ്ലാം നേടുന്ന ആദ്യ പുരുഷതാരമെന്ന റെക്കോര്‍ഡാണ് ഫ്ലഷിംഗ് മെഡോസില്‍ ജോക്കോയെ കാത്തിരിക്കുന്നത്.
ന്യൂയോര്‍ക്ക്: പ്രമുഖരുടെ പിന്‍മാറ്റത്തോടെ നിറം മങ്ങിയെങ്കിലും ടെന്നിസ് സീസണിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണിന് നാളെ ന്യൂയോര്‍ക്കില്‍ തുടക്കമാവും. പുരുഷ വിഭാഗത്തില്‍ നൊവാക് ജോക്കോവിച്ചും, വനിതാ സിംഗിള്‍സില്‍ ആഷ്‌ലി ബാര്‍ട്ടിയുമാണ് ടോപ്‌സീഡ്.
ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും ജയിച്ച ജോക്കോവിച്ച്, കലണ്ടര്‍ സ്ലാം തികയ്ക്കാനാണ് ഇറങ്ങുന്നത്. 1969ല്‍ റോഡ് ലെവറിനുശേഷം കലണ്ടര്‍ സ്ലാം നേടുന്ന ആദ്യ പുരുഷതാരമെന്ന റെക്കോര്‍ഡാണ് ഫ്ലഷിംഗ് മെഡോസില്‍ ജോക്കോയെ കാത്തിരിക്കുന്നത്.
ജയിച്ചാല്‍ 21ആം ഗ്രാന്‍സ്ലാം കിരീടത്തിലൂടെ റെക്കോര്‍ഡ് നേടാനും ജോക്കോവിച്ചിന് കഴിയും. ഒളിംപിക്‌സിലെ തോല്‍വിയോടെ ഗോള്‍ഡന്‍ സ്ലാം സ്വപ്‌നം പൊലിഞ്ഞ ജോക്കോവിച്ചിന് യുഎസ് ഓപ്പണിലെ കിരീടനേട്ടം അഭിനാന പ്രശ്‌നം കൂടിയാണ്. നിലവില്‍ 20 കിരീടങ്ങളുമായി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ജോക്കോവിച്ച്.
1997ന് ശേഷം ആദ്യമായി ഫെഡറര്‍, നദാല്‍ , സെറീന വില്ല്യംസ് എന്നിവര്‍ ഇല്ലാത്ത ഗ്രാന്‍സ്ലാം ടൂര്‍ണമെന്റ് എന്ന പ്രത്യേകതയും ഉണ്ട്. നിലവിലെ പുരുഷ ചാംപ്യന്‍ ഡൊമിനിക് തീമും മത്സരിക്കുന്നില്ല. ഗ്രാന്‍സ്ലാം കോര്‍ട്ടിലേക്ക് തിരിച്ചുവരുന്ന ജാപ്പനീസ് താരം നയോമി ഒസാക്കയാണ് വനിതാ വിഭാഗത്തിലെ ശ്രദ്ധാകേന്ദ്രം. അടുത്ത മാസം 12നാണ് പുരുഷ ഫൈനല്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight.