യുഎസ് ഓപ്പണ്‍: പുരുഷ കിരീടം ഉയര്‍ത്തി മെദ്‌വദേവ്, കണ്ണീരോടെ ജോക്കോവിച്ച്
ഇന്ന് കിരീടം നേടിയാല്‍ 21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന ടെന്നീസിലെ ചരിത്ര നേട്ടവും ജോക്കോവിച്ചിനെ തേടി എത്തുമായിരുന്നു.
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം ഡാനില്‍ മെദ്‌വദേവ് നേടി. നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മെദ്‌വദേവ് തന്‍റെ കന്നി ഗ്രാന്‍സ്ലാം കിരീടം ഉയര്‍ത്തിയത്. കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാമെന്ന നേട്ടം നേടാന്‍ എത്തിയ സെര്‍ബിയന്‍ സൂപ്പര്‍ താരത്തെ 6-4, 6-4,6-4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റഷ്യന്‍ താരം തോല്‍പ്പിച്ചത്.
ഇന്ന് കിരീടം നേടിയാല്‍ 21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന ടെന്നീസിലെ ചരിത്ര നേട്ടവും ജോക്കോവിച്ചിനെ തേടി എത്തുമായിരുന്നു. തോല്‍വിക്ക് ശേഷം കണ്ണീരോടെയാണ് സെര്‍ബിയന്‍ താരം കളം വിട്ടത്. 52 വര്‍ഷം മുന്‍പ് ഓസ്ട്രേലിയന്‍ ടെന്നീസ് ഇതിഹാസം റൊഡ് ലെവറിന്‍റെ കലണ്ടര്‍ ഗ്രാന്‍സ്ലാം എന്ന നേട്ടവും ജോക്കോ കൈവിട്ടു. ജോക്കോ ചരിത്രം കുറിക്കുന്നത് കാണാന്‍ റൊഡ് ലെവറും ഫൈനല്‍ നടന്ന അര്‍തര്‍ ആഷ് സ്റ്റേഡിയത്തിലുണ്ടായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona