ഒടുവില്‍ തീരുമാനമായി, യുഎസ് ഓപ്പണ് ജോക്കോവിച്ചില്ല

21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ജോക്കോവിച്ചിന്‍റെ അടുത്ത വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പങ്കാളിത്തവും അനിശ്ചിതത്വത്തിലാണ്.

US Open 2022:No Novak Djokovic in US Open, It's official now

വാഷിംഗ്ടണ്‍: യുഎസ് ഓപ്പണ്‍ ടെന്നീസിന് മുന്‍ ചാമ്പ്യനും നിലവിലെ റണ്ണറപ്പുമായ നൊവാക് ജോക്കോവിച്ച് ഉണ്ടാവില്ല. ദു:ഖകരമെന്ന് പറയട്ടെ, യുഎസ് ഓപ്പണില്‍ പങ്കെടുക്കാായി എനിക്ക് ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യാനാവില്ല. യുഎസ് ഓപ്പണില്‍ മത്സരിക്കുന്ന തന്‍റെ സഹതാരങ്ങള്‍ക്കെല്ലാം വിജയാശംസ നേരുന്നുവെന്ന് ജോക്കോവിച്ച് ട്വീറ്റ് ചെയ്തു.കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണില്‍ ഫൈനലിലെത്തിയ ജോക്കോവിച്ച് ഡാനില്‍ മെദ്‌വദേവിനോടാണ് അടിയറവ് പറഞ്ഞത്.

കൊവിഡ് വാക്സിനെടുക്കാത്തതിന്‍റെ പേരില്‍ ഈ വര്‍ഷം ഇത് രണ്ടാമത്തെ ഗ്രാന്‍സ്ലാമാണ് ജോക്കോവിച്ചിന് നഷ്ടമാകുന്നത്. നേരത്തെ ഈ വര്‍ഷം ആദ്യം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലും ജോക്കോവിച്ചിന് കളിക്കാനായിരുന്നില്ല. യുഎസിലെത്തുന്ന വിദേശികളായ എല്ലാവരും വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ കൊവിഡ് വാക്സിനെടുത്തുവെന്ന് ഉറപ്പ് വരുത്തണമെന്ന മാനദണ്ഡത്തില്‍ മാറ്റം വരുത്തനാകില്ലെന്ന് യുഎസ് രോഗ പ്രതിരോധ കേന്ദ്രം(സിഡിസി) നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫെഡററും നദാലും ജോക്കോവിച്ചും മറേയും ഒരു ടീമില്‍; ലേവര്‍ കപ്പില്‍ ബിഗ് ഫോര്‍ ഒരുമിക്കുന്നു

ഇതോടെ ജോക്കോവിച്ചിന് ടൂര്‍ണമെന്‍റില്‍ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ഇതിന് പിന്നാലെയാണ് ജോക്കോവിച്ച് തന്നെ ഇതിന് സ്ഥിരീകരണം നല്‍കിയത്. 21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ജോക്കോവിച്ചിന്‍റെ അടുത്ത വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പങ്കാളിത്തവും അനിശ്ചിതത്വത്തിലാണ്.

ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനായി ഓസ്ട്രേലിയയില്‍ ഇറങ്ങിയ ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ നിന്ന് തന്ന തിരിച്ചയക്കുകയായിരുന്നു. പിന്നീട് വിംബിള്‍ഡണില്‍ മത്സരിച്ച് കിരീടം നേടിയ ജോക്കോ ഗ്രാന്‍ സ്ലാം കിരീട നേട്ടത്തില്‍ റോജര്‍ ഫെഡററെ മറികടന്നിരുന്നു. ജോക്കോയുടെ 21-ാം ഗ്രാന്‍ സ്ലാം കിരീടമായിരുന്നു വിംബിള്‍ഡണില്‍.

കൊവിഡ് വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്ന ജോക്കോവിച്ചിന്‍റെ നിലപാടിനെതിരെ റാഫേല്‍ നദാല്‍ അടക്കമുള്ള താരങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു. യുഎസ് ഓപ്പണിന് മുമ്പ് വാക്സിന്‍ നയത്തില്‍ ഇളവുതേടിയ ജോക്കോവിച്ചിനതിരെ ആന്‍ഡി റോഡിക്കും പരസ്യമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു കളിക്കാരനും സര്‍ക്കാര്‍ നയങ്ങളെ തിരുത്താന്‍ ആവില്ലെന്ന് റോഡിക്ക് പറഞ്ഞിരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios